ഭഗവദ് ഗീത വായിക്കുന്നത് അസ്ഥാനത്ത്; വിവാദമായി 'ഓപ്പൻഹൈമറിലെ' രംഗം

ഓപ്പൻഹൈമർ തിയറ്ററിലെത്തിയതിനു പിന്നാലെ ആരാധകർ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞുവെന്നു വേണം പറയാൻ. സിനിമയിൽ നോളൻ ഭഗവദ് ഗീത ഉപയോഗിച്ചിരിക്കുന്നത് തീർത്തും അസ്ഥാനത്താണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഓപ്പൻ ഹൈമറിൽനിന്നൊരു രംഗം
ഓപ്പൻ ഹൈമറിൽനിന്നൊരു രംഗം
Updated on

ക്രിസ്റ്റഫർ നോളന്‍റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നിരുന്ന സിനിമയാണ് ഓപ്പൻഹൈമർ. ചിത്രത്തിൽ നോളൻ ഭഗവദ് ഗീതയിലെ വാക്യങ്ങളും പരാമർശിക്കുന്നുണ്ടെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇന്ത്യൻ ആരാധകർ സ്വീകരിച്ചത്. സിനിമയ്ക്കു വേണ്ടി താൻ സംസ്കൃതം പഠിച്ചെന്നും ഭഗവത് ഗീത വായിച്ചെന്നും ഭൗതിക ശാസ്ത്രജ്ഞനായ ജെ.ഓപ്പൻഹൈമറായി വേഷമിടുന്ന കിലിയൻ‌ മർഫിയും പറഞ്ഞിരുന്നു.

ഓപ്പൻഹൈമർ തിയറ്ററിലെത്തിയതിനു പിന്നാലെ ആരാധകർ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞുവെന്നു വേണം പറയാൻ. സിനിമയിൽ നോളൻ ഭഗവദ് ഗീത ഉപയോഗിച്ചിരിക്കുന്നത് തീർത്തും അസ്ഥാനത്താണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ നായകനായ ഓപ്പൻഹൈമറും( കിലിയൻ മർഫി) നായിക ജീൻ താത്ലോകും(ഫ്ലോറൻസ് പഗ്) ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സീനിനൊപ്പമാണ് നോളൻ ഭഗവദ് ഗീതയിലെ വാക്യങ്ങൾ ചേർത്തു വച്ചിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. നോളൻ പണ്ടു മുതലേ ഇത്തരത്തിൽ ഇന്ത്യെ മോശമായി കാണിക്കാറുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ള യുഗദ്ധ പോരാളികളെ പൂർണമായും അവഗണിച്ചിരിക്കുകയാണ് ചിത്രത്തിലെന്നും ആരോപണമുണ്ട്. ഭഗവദ് ഗീതയെ അപമാനിക്കുന്നതിനു തുല്യമാണ് ഇത്തരമൊരു സീനിനൊപ്പം ചേർത്തു വയ്ക്കുന്നതെന്നാണ് വിമർശനം. സെൻസർ ബോർഡ് ഇത്തരമൊരു രംഗത്തിന് എങ്ങനെ അംഗീകാരം നൽകിയെന്നും ചോദ്യമുയരുന്നുണ്ട്.

തന്‍റെ കർമം നിർവഹിക്കണമമെന്നാവശ്യപ്പെട്ട് ഭഗവാൻ അദ്ദേഹത്തിന്‍റെ വിശ്വരൂപം അർജുനന് ദൃശ്യമാക്കിക്കൊണ്ട് പറയുന്നു..ഇപ്പോൾ ഞാനാണ് മരണം, ലോകങ്ങളുടെ വിനാശകാരി..ദ ഡിസിഷൻ ടു ഡ്രോപ് ദ ബോംബ് എന്ന ഡോക്യുമെന്‍ററിയിൽ ആറ്റം ബോംബ് പരീക്ഷണത്തിനു ശേഷമുള്ള സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് ഓപ്പൻഹൈമർ പറയുന്നതിങ്ങനെയാണ്. പക്ഷേ ഭഗവദ് ഗീതയിൽ കാലം എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഓപ്പൻഹൈമർ മരണം എന്നാണ് മനസ്സിലാക്കിയിരിക്കുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.