വ്യാജരേഖ കേസ്: രജിനികാന്തിന്‍റെ ഭാര്യയ്ക്ക് ഉപാധികളോടെ ജാമ്യം

2014ൽ നിർമിച്ച കൊച്ചടയാൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
ലത രജിനികാന്ത്
ലത രജിനികാന്ത്
Updated on

ബംഗളൂരു: വ്യാജരേഖാക്കേസിൽ സൂപ്പർ സ്റ്റാൽ രജിനികാന്തിന്‍റെ ഭാര്യ ലത രജിനികാന്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ബംഗളൂരു മജിസ്ട്രേറ്റ് കോടതി. ചൊവ്വാഴ്ചയാണ് കേസിൽ ലത കോടതിയിൽ ഹാജരായത്. 2014ൽ നിർമിച്ച കൊച്ചടയാൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും 25000 രൂപയുമാണ് ജാമ്യത്തിനു വേണ്ടി കെട്ടിവച്ചത്.

സാക്ഷികളെ ഒരു വിധത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷയും ലത നൽകിയിരുന്നു. കേസ് ഇനി ജനുവരി 6നാണ് പരിഗണിക്കുന്നത്.

കൊച്ചടയാന്‍റെ തമിഴ്നാട്ടിലെ വിതരണാവകാശം മറ്റൊരു സ്ഥാപനത്തിനു നൽകാനായി ലതയുടെ ഉടമസ്ഥതയിലുള്ള മീഡിയവൺ ഗ്ലോബൽ എന്‍റർടെയ്ൻമെന്‍റ് ലിമിറ്റഡ് വ്യാജ രേഖയുണ്ടാക്കിയെന്ന് ആരോപിച്ച് ബംഗളൂരുവിലെ ആഡ് ബ്യൂറോ അഡ്വർടൈസിങ് കമ്പനിയുടെ പരാതിയിലാണ് കേസ്.

Trending

No stories found.

Latest News

No stories found.