ഗീതു മോഹൻദാസിന്‍റെ യഷ് ചിത്രത്തിനു വേണ്ടി വെട്ടിക്കൂട്ടിയത് 'നൂറിലധികം' മരങ്ങൾ; കേസെടുത്ത് വനം വകുപ്പ്

ജാലഹള്ളിയിലെ എച്ച്എംടി കോംപൗണ്ടിലാണ് ചിത്രീകരണം നടന്നിരുന്നു.
cutting trees during shoot, case agaist producers of yash  film directed  by geethu mohandas
ഗീതു മോഹൻദാസിന്‍റെ യഷ് ചിത്രത്തിനു വേണ്ടി വെട്ടിക്കൂട്ടിയത് 'നൂറിലധികം' മരങ്ങൾ; കേസെടുത്ത് വനം വകുപ്പ്
Updated on

ബംഗളൂരു: ഗീതു മോഹൻദാസ് സംവിധാനത്തിൽ കന്നഡ താരം യഷ് നായകനായെത്തുന്ന ചിത്രം ടോക്സിക്കിനു വേണ്ടി മരം മുറിച്ചുവെന്ന കേസിൽ നിർമാതാവ് അടക്കം മൂന്നു പേർക്കെതിരേ കേസ്. നിർമാതാക്കളായ കെവിഎൻ മാസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എച്ച്എംടി ജനറൽ മാനേജർ എന്നിവർക്കെതിരേയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.

ജാലഹള്ളിയിലെ എച്ച്എംടി കോംപൗണ്ടിലാണ് ചിത്രീകരണം നടന്നിരുന്നു. ചിത്രീകരണത്തിന് എച്ച്എംടി അനുവാദം നൽകിയിരുന്നു. 599 ഏക്കർ വരുന്ന പ്ലാന്‍റേഷനിൽ നിന്ന് നൂറിലധികം മരങ്ങൾ മുറിച്ചു മാറ്റിയതോടെയാണ് വനം വകുപ്പ് കേസെടുത്തത്.

സംരക്ഷിത വനഭൂമിയായ പ്ലാന്‍റേഷൻ പുനർവിജ്ഞാപനം നടത്താതെയാണ് എച്ച്എംടിക്കു കൈമാറിയതെന്നും അതിനാൽ മരം വെട്ടിമാറ്റുന്നത് നിയമവിരുദ്ധമാണെന്നും വനംവകുപ്പ് പറയുന്നു.

Trending

No stories found.

Latest News

No stories found.