മികച്ച വില്ലൻ: ദുൽഖർ സൽമാന് ദാദ സാഹേബ് ഫാൽക്കെ അവാർഡ്

മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്
മികച്ച വില്ലൻ: ദുൽഖർ സൽമാന് ദാദ സാഹേബ് ഫാൽക്കെ അവാർഡ്
Updated on

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്. ഓണം റിലീസായി ദുൽഖറിന്റെ മാസ്സ് ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്.

ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്നാണ് സംവിധായകനായ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. വേറിട്ട പ്രൊമോഷൻ രീതികൾ അവലംബിച്ച ചുപ്പിന്റെ ആദ്യ ഷോകൾ സാധാരണ പ്രേക്ഷകർക്ക് കണ്ടു വിലയിരുത്താൻ ഉള്ള അവസരം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Trending

No stories found.

Latest News

No stories found.