'റോസാപ്പൂ ചിന്ന റോസാപ്പൂ' എന്ന ഹിറ്റ് ഗാനത്തിന്‍റെ രചയിതാവായ സംവിധായകന്‍ രവിശങ്കര്‍ ആത്മഹത്യ ചെയ്തു

വളരെ കാലമായി ഇദ്ദേഹം താമസിച്ചിരുന്ന കെകെ നഗറിലെ വാടക അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്
director ravi shankar suicide of rosappoo chinna rosappoo writter‌
റോസാപ്പൂ ചിന്ന റോസാപ്പൂ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ|സംവിധായകന്‍ രവിശങ്കര്‍
Updated on

ചെന്നൈ: തമിഴ് സിനിമ സംവിധായകനും ഗാന രചയിതാവുമായ ആർ. രവിശങ്കർ ആത്മഹത്യ ചെയ്തു. 63 വയസായിരുന്നു. 2002 ല്‍ ഇറങ്ങിയ വര്‍ഷമെല്ലാം വസന്തം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. സൂര്യവംശം എന്ന ചിത്രത്തിലെ റോസാപ്പൂ എന്ന ഹിറ്റ് ഗാനത്തിനെ രചയിതാവുമാണ് ഇദ്ദേഹം.

വളരെ കാലമായി ഇദ്ദേഹം താമസിച്ചിരുന്ന കെകെ നഗറിലെ വാടക അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇദ്ദേഹത്തെ അവസാനമായി അയല്‍വാസികള്‍ കണ്ടത് എന്നാണ് പറയുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ട് ഇയാളുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിവീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംവിധായകൻ രവിശങ്കർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

Trending

No stories found.

Latest News

No stories found.