'ലിയോ'യുടെ പ്രദര്‍ശനത്തില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ അപ്രതീക്ഷിത ഇടപെടല്‍; പുലർച്ച മുതൽ പ്രദർശനമില്ല

തമിഴ്‌നാട് സർക്കാർ സ്‌ക്രീനിംഗ് സമയം രാവിലെ 9 മുതൽ പുലര്‍ച്ചെ 1:30 വരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ലിയോ പോസ്റ്റർ
ലിയോ പോസ്റ്റർ
Updated on

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോയുടെ പ്രദര്‍ശനത്തില്‍ തമിഴ്നാട്‌ സര്‍ക്കാരിന്‍റെ അപ്രതീക്ഷിത ഇടപെടല്‍. ഒക്റ്റോബർ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 19ന് പുലര്‍ച്ച മുതല്‍ തന്നെ ഫാന്‍സ്‌ ഷോകൾ പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി തമിഴ്‌നാട് സർക്കാർ സ്‌ക്രീനിംഗ് സമയം രാവിലെ 9 മുതൽ പുലര്‍ച്ചെ 1:30 വരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ പോണ്ടിച്ചേരി, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രാവിലെ 4 മണിമുതല്‍ തന്നെ ഷോകള്‍ ആരംഭിക്കും എന്ന് അതാത് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ അറിയിച്ചിട്ടുണ്ട്. സിനിമയുടെ കഥാ പശ്ചാത്തലവും മര്‍മ്മപ്രധാന ഭാഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതേ എന്ന് മറ്റ് സംസ്ഥാനങ്ങളിലുള്ളവരോട് അഭ്യർഥി‌ക്കുകയാണ് തമിഴ്നാട്ടിലെ വിജയ്‌ ആരാധകര്‍.

ഒക്ടോബർ 19 മുതൽ ഒക്ടോബർ 24 വരെ പൂജ അവധിയായതിനാല്‍ തിയേറ്ററുകളില്‍ വലിയ ജനത്തിരക്കാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.തമിഴ്നാട് സർക്കാരിന്‍റെ ഈ അപ്രതീക്ഷിത ഇടപെടലില്‍ വിജയ്‌ ആരാധകര്‍ കടുത്ത നിരാശയിലാണ്.

Trending

No stories found.

Latest News

No stories found.