പ്രശാന്ത് വർമയുടെ 'ഹനുമാൻ' ഒരുങ്ങുന്നു; റിലീസ് അടുത്ത വർഷം

ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകൻ എത്തുന്നത്.
പ്രശാന്ത് വർമയുടെ 'ഹനുമാൻ' ഒരുങ്ങുന്നു; റിലീസ് അടുത്ത വർഷം
Updated on

പ്രശാന്ത് വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ അണിയറയിലൊരുങ്ങുന്നു. 2024 ജനുവരി 12ന് സംക്രാന്തി ദിനത്തിൽ ചിത്രം റീലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമമാണ് പ്രശാന്ത് വർമ്മ ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകൻ എത്തുന്നത്. ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്ചയായിരിക്കും ചിത്രം സമ്മാനിക്കുന്നത്.“എന്‍റെ മുൻ സിനിമകൾ കണ്ടാലും നിങ്ങൾക് ചില പുരാണ പരാമർശങ്ങൾ കാണാം. പുരാണകഥാപാത്രമായ ഹനുമാനെക്കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു.. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് ഞങ്ങൾ സൃഷ്ടിക്കുകയാണ്. ആദിര എന്നൊരു ചിത്രം ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർഹീറോ സിനിമയും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.. ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും, എന്നാൽ അവ ആധുനിക കാലത്ത്, അതെ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടാകും.. "ഒരു തെലുങ്ക് സിനിമ മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാൻ" എന്നും സംവിധായകൻ പറയുന്നു. സയൻസ്-ഫിക്ഷൻ, ഡിറ്റക്ടീവ്, സോംബി അപ്പോക്കലിപ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രങ്ങൾ ഒരുക്കി പ്രശാന്ത് വർമ്മ നേരത്തെ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്.

തേജ സജ്ജയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു സത്യ എന്നിവരും ചിത്രത്തിലുണ്ട്.

പ്രൈം ഷോ എന്റർടൈൻമെന്റിൻറെ ബാനറിൽ കെ നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്.. പി ആർ ഓ  ശബരി

Trending

No stories found.

Latest News

No stories found.