ഹരിഹരൻ നായകനാകുന്ന 'ദയഭാരതി'

പ്രശസ്ത ഗായകൻ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ദയഭാരതി.
Hariharan lead role in Malayalam movie Dayabharathi
ഹരിഹരൻ നായകനാകുന്ന 'ദയഭാരതി'
Updated on

ഇന്ത്യൻ ഗസൽ സംഗീതത്തിന്‍റെ മികച്ച ഗായകനെന്നു വിശേഷിപ്പിക്കപ്പെടാവുന്ന അനുഗ്രഹീതഗായകൻ ഹരിഹരനും അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാരം നേടിയ വേറിട്ട ശബ്ദത്തിന്‍റെ ഉടമയായ അട്ടപ്പാടിയിലെ ഗ്രാമീണ പാട്ടുകാരി നാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യത്തിലൂടെയാണ് ഒരു രാവ് കടന്നുപോയത്. ഒക്ടോബർ എട്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്‍ററിലായിരുന്നു ഇവരുടെ നിറസാന്നിദ്ധ്യമുണ്ടായത്.

കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ദയാഭാരതി എന്ന ചിത്രത്തിന്‍റെ മ്യൂസിക്ക് ലോഞ്ചും, ടീസർ ലോഞ്ചും അരങ്ങേറിയ ചടങ്ങിലായിരുന്നു ഈ പ്രതിഭകളുടെ സാന്നിദ്ധ്യത്തിലൂടെ ആകർഷകമായത്. തമ്പുരാൻ ഫിലിംസിന്‍റെ ബാനറിൽ ബി. വിജയകുമാർ, ചാരങ്ങാട്ട് അശോകൻ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് ദയാ ഭാരതി.

ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്തേക്കു കൂടി കടന്നു വരുന്നു.

രണ്ട് ഗാനങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി ഹരിഹരൻ ആലപിച്ചിരിക്കുന്നത്. നാഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനമാലപിച്ചിരിക്കുന്നത്. കാടും കാടിന്‍റെ മനുഷ്യരും, അവിടുത്തെ പക്ഷിമൃഗാദികളുമൊക്കെ നമ്മുടെ സ്വത്താണന്നും, അവ സംരക്ഷിക്കപ്പെടേണ്ടതാണന്നും ഈ ചിത്രത്തിലൂടെ അടിവരയിട്ടു പറയുന്നു.

കാടിന്‍റെ ചൂഷണത്തിനെതിരേയുള്ള ശക്തമായ താക്കീതും ഈ ചിത്രത്തിലൂടെ നൽകുന്നു. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങിൽ ഹരിഹരൻ വ്യക്തമാക്കി.

ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പാടിക്കുവാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ സ്റ്റിൽജു അർജ്ജുൻ വഴി ബോംബെയിലെ അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയിലെത്തിയത്. ചിത്രത്തിന്‍റെ കഥാപരമായ ചില പുരോഗമനങ്ങൾ കൂടി ഈ അവസരത്തിലുണ്ടായി. അതനുസരിച്ചാണ് ചിത്രത്തിലെ ഗായകന്‍റെ പ്രാധാന്യവും അദ്ദേഹത്തോട് പറഞ്ഞു. പൂർണ്ണമായും കഥ കേട്ടതിനു ശേഷം ഈ കഥാപാത്രത്തെ ഹരിഹരൻ സാർ അവതരിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം ഉൾക്കൊള്ളുകയായിരുന്നു. ഇതിൽ ഏറെ സന്തോഷമുണ്ടന്നും സംവിധായകനായ കെ.ജി. വിജയകുമാർ പറഞ്ഞു.

ഒരു തമിഴ് സിനിമയിലാണ് താനാദ്യം അഭിനയിച്ചതെന്നും, ആ ചിത്രത്തിനു മുമ്പ് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്ന് ഹരിഹരൻ പറഞ്ഞു. ജനങ്ങൾ തന്നോടു നൽകിയ സ്നേഹത്തിന് ഏറെ സന്തോഷമുണ്ടന്ന് നാഞ്ചിയമ്മയും പറഞ്ഞു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും, ചലച്ചിത്ര സാമുഹ്യ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ് ബി. വിജയകുമാർ സ്വാഗതമാശംസിച്ചു. എൻ. എം. ബാദുഷ. സ്റ്റിൽജു അർജുനൻ എന്നിവർ ആശംസകൾ നേർന്നു, അനുക്കുട്ടൻ ഏറ്റുമാന്നൂർ നന്ദിയും പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഒക്ടോബർ ഇരുപത്തിനാലിന് പ്രദർശനത്തിനെത്തു.

Trending

No stories found.

Latest News

No stories found.