83 വയസിൽ വീണ്ടും അച്ഛനായി അൽ പാച്ചീനോ

29കാരിയായ കാമുകി, നൂർ അൽഫല്ലാഹ് ആൺകുട്ടിക്ക് ജന്മം നൽകി
83 വയസിൽ വീണ്ടും അച്ഛനായി അൽ പാച്ചീനോ
Updated on

ലോസ് ആഞ്ചലസ്: എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി ഹോളിവൂഡ് താരം അൽ പാച്ചീനോ. 29കാരിയായ കാമുകി നൂർ അൽഫല്ലാഹ് ആൺകുട്ടിക്ക് ജന്മം നൽകിയതായി താരം സ്ഥിരീകരിച്ചിട്ടുണ്ട്. റോമൻ പാച്ചീനോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

നിർമാതാവ് കൂടിയായ നൂർ 2022 ഏപ്രിൽ മുതൽ പാച്ചീനോയുമായി പ്രണയത്തിലായിരുന്നു. മറ്റു രണ്ടു കാമുകിമാരിലായി മൂന്നു മക്കൾ കൂടിയുണ്ട് പാച്ചീനോക്ക്. മുൻ കാമുകി ജാൻ ടാറന്‍റിൽ പിറന്ന മകൾ ജൂലീ മേരിക്ക് 33 വയസ്സാണ് പ്രായം. മറ്റൊരു കാമുകി ബെവേലി ഡി ആഞ്ചലോയിൽ പിറന്ന ഇരട്ടക്കുട്ടികളായ ആന്‍റണിനും ഒലിവിയയ്ക്കും ഇപ്പോൾ 22 വയസ്സായി.

Trending

No stories found.

Latest News

No stories found.