ഹൗസ് ഒഫ് ദി ഡ്രാഗൺ‌ സീസൺ 2 ഫിനാലെ ചോർന്നു; സ്പോയിലർ ശ്രദ്ധിക്കണമെന്ന് എച്ച്ബിഒ

ദി ക്വീൻ ഹു നെവർ വാസ് എന്ന എപ്പിസോഡാണ് ചോർന്നത്.

ലോസ് ആഞ്ചലസ്: സൂപ്പർഹിറ്റ് വെബ് സീരീസ് ഹൗസ് ഒഫ് ദി ഡ്രാഗണിന്‍റെ സീസൺ 2 ഫിനാലെ ചോർന്നു. ഞായറാഴ്ച റിലീസ് ചെയ്യാനിരിക്കേയാണ് ഫിനാലെ എപ്പിസോഡ് ചോർന്നത്. ഓൺലൈനിൽ പ്രചരിക്കുന്ന എപ്പിസോഡ് ദ്രുത ഗതിയിൽ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് എച്ച്ബിഒ വ്യക്തമാക്കി. തേഡ് പാർട്ടി ഡിസ്ട്രിബ്യൂട്ടറിൽ നിന്നാണ് എപ്പിസോഡ് ചോർന്നത്.

ദി ക്വീൻ ഹു നെവർ വാസ് എന്ന എപ്പിസോഡാണ് ചോർന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സീരീസിന്‍റെ ചില ക്ലിപ്പുകൾ ടിക് ടോക്കിലൂടെ ചോർന്നത്.

30 മിനിറ്റോളം നീണ്ടു നിൽക്കുന്ന വിഡിയോ ക്ലിപ്പുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിനിടെ ഒരു ലക്ഷം പേരെങ്കിലും ലീക്ഡ് ക്ലിപ്പുകൾ കണ്ടിരിക്കാമെന്നാണ് റിപ്പോർട്ട്.

Trending

No stories found.

More Videos

No stories found.