ഫെയ്സ്ബുക് ഉപേക്ഷിച്ചു; ലോകേഷ് ഇനി എക്സിലും ഇൻസ്റ്റഗ്രാമിലും മാത്രം

തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിൽ നിന്ന് അകലം പാലിക്കണമെന്നും ലോകേഷ് കുറിച്ചിട്ടുണ്ട്.
ലോകേഷ് കനഗരാജ്.
ലോകേഷ് കനഗരാജ്.
Updated on

ന്യൂഡൽഹി: ഇനി മുതൽ എക്സ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ മാത്രമേ തനിക്ക് അക്കൗണ്ട് ഉള്ളൂയെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനഗരാജ്. ലോകേഷിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് എക്സിലൂടെ ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിൽ നിന്ന് അകലം പാലിക്കണമെന്നും ലോകേഷ് കുറിച്ചിട്ടുണ്ട്. സൂപ്പർഹിറ്റ് ചിത്രം ലിയോക്കു ശേഷം രജനികാന്തിനെ നായകനാക്കിക്കൊണ്ടുള്ള അടുത്ത സിനിമയുടെ പണിപ്പുരയിലാണിപ്പോൾ ലോകേഷ്.

Trending

No stories found.

Latest News

No stories found.