ബ്ലോക്ക്ബസ്റ്റർ ആവർത്തിക്കാൻ കന്നഡ; 'കബ്‌സ' മാർച്ച് 17ന് വേൾഡ് വൈഡ് റിലീസ്

കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാർളി 777 എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കന്നഡ സിനിമയെ വാനോളം ഉയർത്താൻ ഇതാ "കബ്‌സ" വരുന്നു
ബ്ലോക്ക്ബസ്റ്റർ ആവർത്തിക്കാൻ കന്നഡ; 'കബ്‌സ' മാർച്ച് 17ന് വേൾഡ് വൈഡ് റിലീസ്
Updated on

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം നേടി കന്നഡ സിനിമ മേഖലയെ പാൻ ഇന്ത്യ വരെ ഉയർത്തിയ കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാർളി 777 എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കന്നഡ സിനിമയെ വാനോളം ഉയർത്താൻ ഇതാ "കബ്‌സ" വരുന്നു. കന്നഡ സിനിമാ ലോകത്തിന്‍റെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും ബാദ്ഷ കിച്ച സുദീപും ഒന്നിക്കുന്ന "കബ്‌സ" ലോകമെമ്പാടും മാർച്ച് 17 മുതൽ തീയേറ്ററുകളിൽ എത്തും.

ആർ.ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ സിനിമ മേഖലയെ വാനോളം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും. കെ ജി എഫിന് പുറമെ 777ചാർളിയും വിക്രാന്ത്‌ റോണയും കാന്താരയും ബോക്സ് ഓഫിസിന് നേടികൊടുത്ത കളക്ഷൻ കന്നഡ സിനിമ മേഖലയെ മാത്രമല്ല ഇന്ത്യൻ സിനിമ വ്യവസായത്തെയും ഉയരങ്ങളിൽ എത്തിച്ചു. കെജിഎഫിന്‍റെ ജനപ്രിയ ട്യൂണുകളും സ്‌കോറും ഒരുക്കിയ രവി ബസ്രൂരിനെയാണ് കബ്സയയുടെ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്‍റെ ബാനറിൽ ആർ.ചന്ദ്രു നിർമ്മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന "കബ്‌സ" വേൾഡ് വൈഡ് വമ്പൻ റിലീസാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സുന്ദരി  ശ്രിയ ശരൺ കബ്സയിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുതിരക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും മഹേഷ് റെഡ്ഡി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. മലയാളം പിആർഒ- വിപിൻ കുമാർ, പ്രൊഡക്ഷൻ ഹെഡ്- യമുന ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗഗൻ.ബി.എ. എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാസ് -ആക്ഷൻ പിരിയോഡിക്കായി ഒരുങ്ങുന്ന "കബ്‌സ" നമുക്ക് മുന്നിൽ മൺമറഞ്ഞു പോയ യാതനകൾ നേരിടേണ്ടി വന്ന സ്വാതന്ത്ര സമര സ്‌നേനികളുടെ മക്കൾ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്ന വലിയ സന്ദേശവും സിനിമയിലൂടെ പറയുന്നുണ്ട്. ക്രൂരമായി ഉപദ്രവിക്കപ്പെട്ട ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവം ബഹുലമായ കാര്യങ്ങളാണ് കബ്സ  പറയുന്നത്.

കെ ജി എഫിന് ശേഷം പാൻ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്  ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ൻ. കൂടാതെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ  ഫൈറ്റ് മാസ്റ്റേഴ്സ് ആയ  രവി വർമ്മ, വിജയ്, വിക്രം,റാം ലക്ഷ്മൺ, മോർ തുടങ്ങിയവരും കബ്സയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നുണ്ട്. ഇത് പൊടി പാറിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. മലയാള സിനിമ പുലിമുരുകന്‍റെ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കി കൊണ്ട് മലയാളികൾക്കും സുപരിചിതനായ ഒരാളാണ് പീറ്റർ ഹെയ്ൻ. ചിത്രത്തിന്‍റെ ടീസറിൽ തന്നെ തീ പാറുന്ന ആക്ഷൻ രംഗങ്ങൾ കണ്ട് ആവേശത്തിലാണ് പ്രേക്ഷകർ.

Trending

No stories found.

Latest News

No stories found.