കേരളത്തിലെ ഷൂട്ടിങ് പൂർത്തിയാക്കി 'കത്തനാർ', ഇനി റോമിൽ

ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ വലിയൊരു ഘട്ടം പൂർത്തിയാക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ
കേരളത്തിലെ ഷൂട്ടിങ് പൂർത്തിയാക്കി 'കത്തനാർ', ഇനി റോമിൽ Kathanar Kerala packup
കേരളത്തിലെ ഷൂട്ടിങ് പൂർത്തിയാക്കി 'കത്തനാർ', ഇനി റോമിൽ
Updated on

ശ്രീ ഗോകുലം മൂവീസിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന 'കത്തനാർ' കേരളത്തിലെ ഷൂട്ടിങ് പൂർത്തിയാക്കി. ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ വലിയൊരു ഘട്ടം പൂർത്തിയാക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്‍റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ഇനി ഇറ്റലിയിലെ റോമിൽ 12 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനു ബാക്കിയുള്ളത്. ഹോളിവുഡ് നിലവാരത്തിൽ ഒരു മലയാള സിനിമ നിർമിക്കാൻ ഇത്രയും വലിയ തുക നീക്കിവച്ച ഗോകുലം ഗോപാലനും കൃഷ്ണമൂർത്തി നന്ദി പറയുന്നു.

ഒരു നടൻ ഒരു സിനിമക്കായി തന്‍റെ കരിയറിലെ നിർണായക സമയത്ത് ഇത്രയും കാലം മാറ്റിവെക്കുന്നത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവത്തിൽ അപൂർവമാണെന്ന്, ചിത്രത്തിലെ നായകൻ ജയസൂര്യയെ പരാമർശിച്ച് കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി.

കേവലം അഭിനേതാവായി തന്‍റെ വേഷം അഭിനയിച്ചു മടങ്ങുന്നതിൽ നിന്നു വ്യത്യസ്തമായി സിനിമയുടെ പ്രാരംഭ ചർച്ച മുതൽ വർഷങ്ങളായി സിനിമയുടെ നന്മ മാത്രം മുൻനിർത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്‌നിഷ്യൻ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്തയാളാണ് ജയസൂര്യ എന്നും അദ്ദേഹം പറഞ്ഞു.

റോജിൻ തോമസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡിഒപി നീൽ ഡി കുഞ്ഞ.

Trending

No stories found.

Latest News

No stories found.