കീരവാണി വീണ്ടും മലയാളത്തിലേക്ക്

ഇതിന്‍റെ ഭാഗമായി കീരവാണി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും
കീരവാണി വീണ്ടും മലയാളത്തിലേക്ക്
Updated on

തിരുവനന്തപുരം: ഓസ്കര്‍ ജേതാവ് എം.എം. കീരവാണി മലയാള സിനിമ ഗാനരംഗത്തേക്ക് മടങ്ങിവരുന്നു. മലയാള സിനിമയില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള കീരവാണി "മജീഷ്യന്‍' എന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായി കീരവാണി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.

വൈകിട്ട് അഞ്ചിന് ലുലു മാളില്‍ നടക്കുന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങില്‍ പങ്കെടുക്കുന്ന കീരവാണിയെ ആദരിക്കും. സാം ശിവ മ്യൂസിക് ബാന്‍റ് ഒരുക്കുന്ന എം.എം കീരവാണി ട്രിബ്യൂട്ടും ഉണ്ടാകും. രാഷ്ട്രീയ, സാമുദായിക , സിനിമ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

മജീഷ്യന്‍ സിനിമയില്‍ മൂന്ന് ഗാനങ്ങളാണ് കീരവാണി ഒരുക്കുന്നത്. 1991ല്‍ ഐവി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണിയുടെ സംഗീതം ആദ്യമായി മുഴങ്ങിയത്. പിന്നീട് 1992ല്‍ സൂര്യമാനസത്തിലും1996ല്‍ ദേവരാഗത്തിലൂടേയും മലയാളികളുടെ മനം കവർന്ന കീരവാണി പിന്നീട് ഇതര ഭാഷകളിൽ നിറസാന്നിധ്യമായി.

കഴിഞ്ഞ വർഷം രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ആർആർആറിലെ നാട്ടു, നാട്ടു എന്ന ഗാനത്തിലൂടെ ഓസ്കർ ഇന്ത്യയിലേക്കെത്തിച്ച കീരവാണി വീണ്ടും മലയാളത്തിലേക്കത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

Trending

No stories found.

Latest News

No stories found.