kuriyedath thathri dance performance by neena prasad
'കുറിയേടത്ത് താത്രിയായി' പകർന്നാടി ഡോ: നീനാ പ്രസാദ്

'കുറിയേടത്ത് താത്രിയായി' പകർന്നാടി നീനാ പ്രസാദ്

വ്യത്യസ്തമായ ആവിഷ്ക്കാര രീതിയിലൂടെ എന്നും പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയിട്ടുള്ള നീനാ പ്രസാദ് ഇവിടെയും പതിവ് തെറ്റിച്ചില്ല.
Published on

മുംബൈ: നാഷണൽ സെന്‍റർ ഫോർ പെർഫോമിങ് ആർട്സ് മുംബൈയുടെ നൃത്തോത്സവമായ നക്ഷത്ര ഫെസ്റ്റിവലിൽ പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നേതൃത്വത്തിലുള്ള മോഹിനിയാട്ടം ഒക്ടോബർ 3 ന് അരങ്ങേറി. ഫെസ്റ്റിവലിൽ ഡോക്ടർ നീന പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സൗഗന്ധിക സെന്‍റർ ഫോർ മോഹിനിയാട്ടം 'കുറിയേടത്ത് താത്രി'യെ അവതരിപ്പിച്ചു. പുരുഷ മേധാവിത്തം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകൾക്കും ജീർണതകൾക്കുമെതിരെ പ്രതികരിക്കാൻ ആർജ്ജവം കാട്ടിയ അന്തർജ്ജനമായ താത്രിയെ ആരെങ്കിലെത്തിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്ന് ഡോക്ടർ നീന പ്രസാദ് പറഞ്ഞു .

നാല്പത്തഞ്ചു മിനിറ്റ് നേരമുള്ള ഈ നൃത്ത ശില്പം ഇന്നലെ വൈകുന്നേരം എൻ സി പി എ യിൽ അരങ്ങേറുമ്പോൾ, മോഹിനിയാട്ടത്തിന്‍റെ ലാസ്യ ഭാവങ്ങൾക്കപ്പുറത്തുള്ള ആസ്വാദനത്തിന്‍റെ മറ്റൊരു തലത്തിലേക്ക് ഓരോ പ്രേക്ഷകനെയും കൂട്ടിക്കൊണ്ട് പോവാൻ ഡോക്ടർ നീനാപ്രസാദിനും മറ്റു നർത്തകർക്കും കഴിഞ്ഞിട്ടുണ്ട്.

kuriyedath thathri dance performance by neena prasad
'കുറിയേടത്ത് താത്രിയായി' പകർന്നാടി ഡോ: നീനാ പ്രസാദ്

വ്യത്യസ്തമായ ആവിഷ്ക്കാര രീതിയിലൂടെ എന്നും പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയിട്ടുള്ള നീനാ പ്രസാദ് ഇവിടെയും പതിവ് തെറ്റിച്ചില്ല. കലാ സാംസ്കാരിക ചരിത്രത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതെന്ന് എടുത്തു പറയാവുന്ന ഇത്തരം നൃത്ത ശില്പങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് ഡോക്ടർ നീനാ പ്രസാദ് അഭിപ്രായപ്പെട്ടു.

kuriyedath thathri dance performance by neena prasad
'കുറിയേടത്ത് താത്രിയായി' പകർന്നാടി ഡോ: നീനാ പ്രസാദ്

സൗഗന്ധിക സെന്‍റർ ഫോർ മോഹിനിയാട്ടം അണിയിച്ചൊരുക്കിയ നൃത്ത ശില്പത്തിന്‍റെ തിരക്കഥ സംഗീതം എന്നിവ മാധവൻ നമ്പൂതിരിയും , കാവ്യം എഴുതിയത് എം.ജെ. ശ്രീചിത്രനും ആണ്.