LOkesh Kanagaraj cinematic universe, LCU
LOkesh Kanagaraj cinematic universe, LCU

ലോകേഷ് കനഗരാജും സിനിമാറ്റിക് യൂണിവേഴ്സും

പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കൈതിക്കു ശേഷം ലോകേഷിന്‍റ വിക്രം എന്ന സിനിമ കൂടി പുറത്തിറങ്ങിയതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്.
Published on

ലോകേഷ് കനഗരാജ് ലിയോ പ്രഖ്യാപിച്ച കാലം മുതലേ ആരാധകർ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണോ എന്ന ചർച്ചകളും തുടങ്ങിയിരുന്നു. ലിയോയുടെ ട്രെയിലറുകൾ പുറത്തു വന്നതോടെ അതേക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ചൂടു പിടിച്ചു. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കൈതിക്കു ശേഷം ലോകേഷിന്‍റ വിക്രം എന്ന സിനിമ കൂടി പുറത്തിറങ്ങിയതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്.

ലിയോ
ലിയോ

എന്താണ് സിനിമാറ്റിക് യൂണിവേഴ്സ്

പരസ്പരം ബന്ധമുള്ള ഒന്നിലധികം സിനിമകൾ ഉൾപ്പെടുന്നതാണ് സിനിമാറ്റിക് യൂണിവേഴ്സ്. സിനിമയിലെ കഥയും കഥാപാത്രങ്ങളുമായി അടുത്ത സിനിമയ്ക്കും തുടർന്നുള്ള സിനിമകൾക്കു ബന്ധമുണ്ടായേക്കും. ഒരു ക്ലൈമാക്സ് ചിത്രത്തോടെ യൂണിവേഴ്സ് അവസാനിക്കും. ഹോളിവുഡിൽ ഇത്തരത്തിലുള്ള യൂണിവേഴ്സുകൾ നിരവധിയുണ്ട്.

വിക്രം
വിക്രം

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്

കമൽഹാസൻ നായകനായ വിക്രം ഇറങ്ങിയതിനു പുറകേയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ആരാധകർക്കിടയിൽ ശ്രദ്ധേയമായത്. വിക്രം കാണുന്നതിനു മുൻപേ താൻ സംവിധാനം ചെയ്ത കാർത്തി ചിത്രം കൈതി ഒന്നു കൂടി കാണണമെന്ന് ലോകേഷ് ആരാധകരോട് പറഞ്ഞിരുന്നു. വിക്രത്തിൽ കൈതിയുടെ പരാമർശങ്ങളുണ്ടെന്ന് ആരാധകർ കണ്ടെത്തുകയും ചെയ്തു. രണ്ടു ചിത്രങ്ങളും ലഹരിക്കെതിരേയുള്ള പോരാട്ടത്തിന്‍റെ കഥയാണ് പറയുന്നത്. രണ്ട് സിനിമകളിലെയും പ്രധാന രംഗങ്ങൾ കൂടുതലും രാത്രിയിലാണ് നടക്കുന്നതും. അവിടെ നിന്നാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുന്നത്.

കൈതി
കൈതി

കൈതിയും വിക്രമും അതിലെ രണ്ടു ചിത്രങ്ങളായിരുന്നു. മാനഗരം എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം പത്തു സിനിമകൾ അടങ്ങുന്ന സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടാക്കാൻ തനിക്കാഗ്രഹമുണ്ടായിരുന്നുവെന്നും കൈതിയും വിക്രമും അതിലെ രണ്ടു ചിത്രങ്ങളാണെന്നും പിന്നീട് ലോകേഷ് വ്യക്തമാക്കി. കൈതി 2, വിക്രം 2 എന്നീ സിനിമകൾ ഉണ്ടാകാനുള്ള സാധ്യതയും ലോകേഷ് തള്ളിക്കളഞ്ഞിട്ടില്ല. രജനീകാന്തിനൊപ്പമുള്ള അടുത്ത ചിത്രവും യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് അഭ്യൂഹങ്ങളുണ്ട്.

മറ്റു സിനിമാറ്റിക് യൂണിവേഴ്സുകൾ

ഒന്നിലധികം സിനിമാറ്റിക് യൂണിവേഴ്സുകൾ ബോളിവുഡിലുണ്ട്. വൈആർഎഫ് സ്പൈ യൂണിവേഴ്സ് ആണ് അതിൽ പ്രധാനം. സൽമാൻ ഖാനും കത്രീന കൈഫും ഒരുമിച്ച 2012ൽ റിലീസ് ചെയ്ത എക് ഥാ ടൈഗർ ആയിരുന്നു യൂണിവേഴ്സിലെ ആദ്യ ചിത്രം. 2017 ലെ എക് ഥാ ടൈഗറിന്‍റെ രണ്ടാം ഭാഗം ടൈഗർ സിന്ദാ ഗേയും 2019ൽ ഹൃത്വിക് റോഷനും ടൈഗർ ഷ്റോഫും ഒരുമിച്ച വാറും ഏറ്റവും ഒടുവിൽ ഷാരൂഖ് ഖാന്‍റെ സൂപ്പർ ഹിറ്റ് ചിത്രം പത്താനും യൂണിവേഴ്സിൽ ഇടം പിടിച്ചു.

വൈആർഎഫ് സ്പൈ യൂണിവേഴ്സ്
വൈആർഎഫ് സ്പൈ യൂണിവേഴ്സ്

അയൻ മുഖർജീസ് ആസ്ട്രാവേഴ്സ് ട്രൈലജിയാണ് മറ്റൊന്ന്. രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിച്ച ബ്രഹ്മാസ്ത്ര പാർട് വൺ ആണ് യൂണിവേഴ്സിലെ ആദ്യത്തെ ചിത്രം.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സ്
മാർവൽ സിനിമാറ്റിക് യൂണിവേഴ്സ്

ചിത്രത്തിന്‍റെ സീക്വലും ഒരുങ്ങുന്നുണ്ട്. സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവൻഷി തുടങ്ങിയ ചിത്രങ്ങൾ അടങ്ങുന്ന രോഹിത് ഷെട്ടീസ് കോപ് യൂണിവേഴ്സും ഹിറ്റ് യൂണിവേഴ്സും പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്സുമൊക്കെ ഇക്കൂട്ടത്തിൽ പെടും.