മമ്മൂട്ടിയുടെ അൻപത് അടി കട്ട്ഔട്ട്: കേരളത്തിൽ ഏജന്‍റ് തരംഗം

ഏജന്‍റ് പ്രൊമോഷൻ ഇന്‍റർവ്യൂവിൽ അഖിൽ അഖിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
മമ്മൂട്ടിയുടെ അൻപത് അടി കട്ട്ഔട്ട്: കേരളത്തിൽ ഏജന്‍റ് തരംഗം
Updated on

മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമാണ് ഏജന്‍റ് . ചിത്രത്തിൻ്റെ പ്രചരണാർത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു അടി ഉയരത്തിലുള്ള കട്ട്ഔട്ട് കേരളാ ഡിസ്‌ട്രിബ്യുട്ടേഴ്സ് ആയ യൂലിൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചു. ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു.

ഏജന്‍റ് പ്രൊമോഷൻ ഇന്‍റർവ്യൂവിൽ അഖിൽ അഖിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. "ഏജന്‍റിൽ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിൻ്റെ ടീമിലാണ് താനെന്നും അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണ് ഏജൻ്റെന്നും അഖിൽ മനസ്സ് തുറന്നു".തെലുഗിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28നു മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്‍റർടൈൻമെന്‍റ് സിൻ്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

Trending

No stories found.

Latest News

No stories found.