Prithviraj vs Mammootty best actor in Aadujeevitham and Kaathal the core, Malayalam film awards
ആടുജീവിതത്തിൽ പൃഥ്വിരാജ്, കാതലിൽ മമ്മൂട്ടി

മികച്ച നടൻ മമ്മൂട്ടിയോ പൃഥ്വിരാജോ? സംസ്ഥാന സിനിമ അവാർഡ് ഈ മാസം

ആടുജീവിതം, കാതൽ, 2018 മത്സരത്തിൽ, ഉർവശിയും പാർവതിയും പരിഗണനയിൽ

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സിനിമ അവാർഡുകൾ ഓഗസ്റ്റ് ഇരുപതിനു മുൻപ് പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന ചലച്ചിത്ര പുരസ്കാര ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ മത്സരരംഗത്തുള്ള വർഷമാണിത്- 160 എണ്ണം!

മമ്മൂട്ടി vs പൃഥ്വിരാജ്

മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്കോ പൃഥ്വിരാജിനോ എന്നായിരിക്കും ഒരുപക്ഷേ ആരാധകർ ഏറ്റവും ആകാംക്ഷയോടെ അറിയാൻ കാത്തിരിക്കുന്നത്. കാതൽ ദ കോർ എന്ന സിനിമയിലെ സ്വവർഗപ്രേമിയായ കഥാപാത്രമാണ് മമ്മൂട്ടിയെ പരിഗണനയിലെത്തിക്കുന്നത്. ആടുജീവിതത്തിലെ നജീബാകാൻ നടത്തിയ അധ്വാനം പൃഥ്വിരാജിനെയും മുൻഗണനയിലേക്ക് കൊണ്ടുവരുന്നു.

ജിത്തു ജോസഫിന്‍റെ 'നേര്' എന്ന സിനിമയിലെ അഭിഭാഷക വേഷമാണ് മോഹൻലാലിനെ മത്സരരംഗത്തെത്തിക്കുന്നത്. ജഗദീഷ് (ഫാലിമി), ദിലീഷ് പോത്തൻ (ഓ ബേബി), ടോവിനോ തോമസ് (2018) എന്നിവരാണ് മികച്ച നടനാകാൻ മത്സരിക്കുന്ന മറ്റു താരങ്ങൾ.

ഉള്ളൊഴുക്ക് മുതൽ വോയ്സ് ഓഫ് സത്യനാഥൻ വരെ

Parvathy and Urvasi in Ullozhukku
പാർവതിയും ഉർവശിയും, ഉള്ളൊഴുക്ക്

160 സിനിമകൾ മത്സരരംഗത്തുണ്ടെങ്കിലും ആദ്യ ഘട്ട സ്ക്രീനിങ്ങിനു ശേഷം ഇവയിൽ അമ്പതോളം മാത്രമാണ് പരിഗണനയിൽ തുടരുക. ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ ഉള്ളൊഴുക്ക്, ദുൽക്കർ സൽമാന്‍റെ കിങ് ഓഫ് കൊത്ത, ദിലീപിന്‍റെ വോയ്സ് ഓഫ് സത്യനാഥൻ തുടങ്ങിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മികച്ച നടിയാകാൻ ഒരേ സിനിമയിലൂടെ ഉർവശിയും പാർവതിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടത്തുന്നതെന്നു വേണമെങ്കിൽ പറയാം. കാതൽ ദ കോറിലെ നായിക ജ്യോതികയാണ് ഇവർക്കൊപ്പം പരിഗണിക്കാനിടയുള്ള മറ്റൊരു പ്രമുഖ.

ഏതാകും മികച്ച സിനിമ; ആരാകും മികച്ച സംവിധായൻ

Jeo Baby, Blessy, Jude Anthony Joseph
ജിയോ ബേബി, ബ്ലെസി, ജൂഡ് അന്തോണി ജോസഫ്

ബ്ലെസി (ആടുജീവിതം), ജൂഡ് ആന്തണി ജോസഫ് (2018), ജിയോ ബേബി (കാതൽ ദി കോർ) എന്നിവർ തമ്മിലാണ് മികച്ച സംവിധായകനാകാനുള്ള മത്സരം. മികച്ച ചിത്രങ്ങളാകാനുള്ള മത്സരത്തിലും ഈ സിനിമകൾ ഉൾപ്പെടും. ജോജു ഡബിൾ റോളിലെത്തിയ ഇരട്ടയുടെ സംവിധായകൻ രോഹിത് എം.ജി. കൃഷ്ണനും പരിഗണനയിലുണ്ടെന്ന് സൂചന.

സ്ക്രീനിങ് രണ്ടു ഘട്ടം

Sudhir Mishra, Kerala State film award jury chairman
സുധീർ മിശ്ര

ഹിന്ദി ചലച്ചിത്രകാരൻ സുധീർ മിശ്രയാണ് അവാർഡ് ജൂറി ചെയർമാൻ. രണ്ടു പ്രാഥമിക ജൂറികളെ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അഴകപ്പൻ എന്നിവർ നയിക്കുന്നു. പ്രാഥമിക ജൂറികളുടെ ആദ്യ സ്ക്രീനിങ്ങിൽ തെരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമായിരിക്കും പ്രധാന ജൂറി വിലയിരുത്തുക. ലിജോ ജോസ് പെല്ലിശേരി, എൻ.എസ്. മാധവൻ, ആൻ അഗസ്റ്റിൻ, ശ്രീവൽസൻ ജെ. മേനോൻ എന്നിവരും പ്രധാന ജൂറിയിൽ അംഗങ്ങളാണ്.

Trending

No stories found.

Latest News

No stories found.