മകൾ മീനാക്ഷി ഡോക്റ്റർ ആയതിന്‍റെ സന്തോഷം പങ്കു വച്ച് നടൻ ദിലീപ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം മകൾ ഡോക്റ്ററായതിന്‍റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. മീനാക്ഷിക്കൊപ്പമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്. ദൈവത്തിന് നന്ദി, ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. എന്‍റെ മകൾ മീനാക്ഷി ഡോക്റ്റർ ആയിരിക്കുന്നു.
അവളോട് സ്നേഹവും ബഹുമാനവും എന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ എംബിബിഎസ് പഠനം.