നേതൃത്വത്തിലേക്ക് ഇനി ഇല്ല; 'അമ്മ'യെ കൈയൊഴിഞ്ഞ് മോഹൻലാൽ ?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അമ്മ സംഘടന പ്രതിസന്ധിയിലായത്.
mohanlal denied to accept lead positions in amma organization
മോഹൻലാൽ
Updated on

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃപദവികളിലേക്ക് മോഹൻലാൽ ഇനി തിരിച്ചെത്തിയേക്കില്ല. സഹപ്രവർ‌ത്തകരോട് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അമ്മ സംഘടന പ്രതിസന്ധിയിലായത്. ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരേ കേസെടുത്തതിനു പിന്നാലെ പ്രസിഡന്‍റായിരുന്ന മോഹൻലാൽ അടക്കം സംഘടനയുടെ ഭാരവാഹികളെല്ലാം രാജി വച്ചിരുന്നു.

നിലവിൽ ഭാരവാഹികൾ അഡ്ഹോക് കമ്മിറ്റിയായി തുടരുകയാണ്. അടുത്ത ജൂണിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തേക്കും. ഒരു വർഷം വരെ താത്കാലിക കമ്മിറ്റിക്ക് ചുമതല നിർവഹിക്കാൻ സാധിക്കും. സാധാരണയായി മൂന്നു വർഷത്തേക്കാണ് അമ്മ ഭാരവാഹികളെ തെരഞ്ഞെടുക്കാറുള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ അമ്മ സംഘടന ഉലഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പലരും ഒപ്പമുണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.