ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടനാകാൻ മത്സരിച്ച് മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ 2022ലെ സംസ്ഥാന പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
Rishabh shetty, mammooty
ഋഷഭ് ഷെട്ടി, മമ്മൂട്ടി
Updated on

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഈ മാസം പ്രഖ്യാപിക്കാനിരിക്കേ മികച്ച നടനു വേണ്ടിയുള്ള പോരാട്ടത്തിൽ മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയും. 2022 ലെ ചലച്ചിത്ര പുരസ്കാരങ്ങളാണ് ഈ മാസം പ്രഖ്യാപിക്കുക. വൻ ഹിറ്റായി മാറിയ കാന്താരയിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പുരസ്കാരത്തിനടുത്തു വരെ എത്തിച്ചിരിക്കുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തതും ഋഷഭായിരുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, നിസാം ബഷീർ സംവിധാനം ചെയ്ത റോഷാർക്ക് എന്നീ ചിത്രങ്ങളിലെ ഗംഭീര അഭിനയവുമായി മമ്മൂട്ടിയും ഒപ്പത്തിനൊപ്പമുണ്ട്.

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടത്തിലൂടെ 2022ലെ സംസ്ഥാന പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. വടക്കൻ വീരഗാഥ, മതിലുകൾ എന്നീ സിനിമകളിലൂടെ 1989ലും വിധേയൻ, പൊന്തന്മാട എന്നീ ചിത്രങ്ങളിലൂടെ 1994ലും ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന സിനിമയിലൂടെ 1999ലും മമ്മൂട്ടി ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.