വിവാദങ്ങൾക്കിടെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയ്ക്ക് നാൽപ്പതാം പിറന്നാൾ. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ റക്കായിയുടെ ടീസർ പുറത്തു വിട്ടാണ് നയൻസ് പിറന്നാൾ ആഘോഷമാക്കിയത്. മറ്റു ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ കോപാകുലയായാണ് താരം ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീതി ഓർമ മാത്രമായൊരു തീരത്ത്.. സ്വന്തം കുഞ്ഞിനെ ലോകമായി കണ്ട് ജീവിച്ചിരുന്ന ഒരമ്മയുണ്ടായിരുന്നു...ഒരിക്കൽ തന്‍റെ മകളുടെ ജീവിതത്തിന് ഒരു രാക്ഷസ രൂപികൾ ഭീഷണിയായി... അവൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല... പതറിയില്ല... പകരം അവൾ യുദ്ധം പ്രഖ്യാപിച്ചു... എന്ന കുറിപ്പോടെയാണ് നയൻസ് ടീസർ പുറത്തു വിട്ടിരിക്കുന്നത്.
സെന്തിൽ നല്ലസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകൻ ഗോവിന്ദ് വസന്തയാണ് സംഗീതം. പിറന്നാൾ ദിനത്തിൽ നയൻ താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും പ്രണയാർദ്രമായ കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.
നയൻതാരയുടെയും വിഘ്നേഷിന്‍റെ വിവാഹ ഡോക്യുമെന്‍ററി വൈകുന്നതിനു കാരണം ധനുഷാണെന്ന ആരോപണം വിവാദമായി കത്തിപ്പടരുന്നതിനിടെയാണ് നയൻ താരയുടെ പുതിയ ടീസർ പുറത്തെത്തിയിരിക്കുന്നത്.