നയൻതാരയുടെ സ്വകാര്യ ജീവിതം, വിവാദങ്ങൾ; 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ' നെറ്റ്ഫ്ലിക്സിൽ

വാടക ഗർഭത്തിലൂടെ മാതൃത്വത്തിലേക്കെത്തിയതും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഡോക്യുമെന്‍ററി സ്പർശിക്കുന്നു
netflix release nayanthara personal life documentary on november 18
നയൻതാര
Updated on

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18 ന് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ' എന്ന ഡോക്യുമെന്‍ററി ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ഡോക്യൂ- ഫിലിമിലൂടെ ഒരുക്കുന്നത്.

അധികമാർക്കും പരിചയമില്ലാത്ത സിനിമ ജീവിതത്തിനപ്പുറമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രദർശിപ്പിക്കുന്നത്. മകൾ,ഭാര്യ, അമ്മ, സുഹൃത്ത് തുടങ്ങി ജീവിതത്തിലെ ഓരോ തലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. വിവാഹ ചിത്രത്തിലൂടെയാണ് ഡോക്യുമെന്‍ററി ആരംഭിക്കുന്നത്. വാടക ഗർഭത്തിലൂടെ മാതൃത്വത്തിലേക്കെത്തിയതും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഡോക്യുമെന്‍ററി സ്പർശിക്കുന്നു. ഒരു മണിക്കൂറും 21 മിനിറ്റുമാണ് ഡോക്യുമെന്‍ററിയുടെ ദൈർഘ്യം. ഒക്‌ടോബർ 30 ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി ഫിലീം അനൗൺസ് ചെയ്തത്.

Trending

No stories found.

Latest News

No stories found.