ആദിപുരുഷ്: ഹനുമാന്‍റെ 'അടുത്തിരിക്കാൻ' അധിക നിരക്ക് ഈടാക്കില്ല

രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ പ്രഭാസാണ് രാമനായെത്തുന്നത്
ആദിപുരുഷ്: ഹനുമാന്‍റെ 'അടുത്തിരിക്കാൻ' അധിക നിരക്ക് ഈടാക്കില്ല
Updated on

മുംബൈ: ആദുപുരുഷ് എന്ന പ്രഭാസ് ചിത്രം പ്രദർശിപ്പിക്കുന്ന തിയെറ്ററുകളിൽ ഹനുമാനു വേണ്ടി ഒഴിച്ചിടുന്ന സീറ്റിനടുത്തിരിക്കാൻ കൂടിയ ടിക്കറ്റ് നിരക്ക് ഈടാക്കുമെന്ന വാർത്തകൾ നിർമാതാക്കളായ ടി സീരീസ് നിഷേധിച്ചു. ഹനുമാനു വേണ്ടി സീറ്റ് ഒഴിച്ചിടുമെന്നത് സത്യമാണെങ്കിലും, അതിനടുത്ത സീറ്റുകളിൽ അധിക നിരക്ക് ഈടാക്കുമെന്ന വാർത്ത തെറ്റാണെന്നാണ് കമ്പനിയുടെ വിശദീകരണം.

രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ പ്രഭാസാണ് രാമനായെത്തുന്നത്. കൃതി സനോൺ സീതയായും സെയ്‌ഫ് അലി ഖാൻ രാവണനായും വേഷമിടുന്നു. അതേസമയം, സിനിമയിൽ ഹനുമാന്‍റെ വേഷം അവതരിപ്പിക്കുന്നത് മറാഠി നടൻ ദേവ്‌ദത്ത നാഗെയാണ്.

ചിത്രത്തിന്‍റെ ആദ്യ ട്രെയ്‌ലറിലെ വിഎഫ്എക്സിന്‍റെ ശോചനീയമായ നിലവാരത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ മാർക്കറ്റിങ് തന്ത്രവുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.

ഹനുമാൻ ചിരഞ്ജീവിയായതിനാൽ രാമനുമായി ബന്ധമുള്ള കാര്യങ്ങൾക്കെല്ലാം അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടാകുമെന്നും അതിനാലാണ് സീറ്റ് ഒഴിച്ചിടുന്നതെന്നുമാണ് ഇവർ പറയുന്നത്.

ആദിപുരുഷ്: ഹനുമാന്‍റെ 'അടുത്തിരിക്കാൻ' അധിക നിരക്ക് ഈടാക്കില്ല
പ്രചാരണത്തിനിറങ്ങും മുൻപ് നർമദയെ പൂജിച്ച് പ്രിയങ്കാ ഗാന്ധി

Trending

No stories found.

Latest News

No stories found.