ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം പ്രഭാസിന് 45 വയസ് തികഞ്ഞു. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി മാറിയ പ്രഭാസിന്‍റെ ആരാധകര്‍ ലോകം മുഴുവന്‍ ആഘോഷത്തിലാണ്. പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. സൂപ്പർ താരത്തിന്‍റെ ആറ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ആരാധകര്‍ക്ക് വേണ്ടി റീറിലീസ് ചെയ്യുന്നത്. മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മിര്‍ച്ചി, ചത്രപതി, റിബല്‍, ഈശ്വര്‍, സലാര്‍ എന്നിവയാണ് വീണ്ടും റിലീസ് ചെയ്തത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണെങ്കിലും പ്രഭാസ് പൊതുവേ അന്തർമുഖനാണ്. സിനിമ ചിത്രീകരണത്തിനല്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ വിമുഖനാണ് പ്രഭാസ്. കല്‍ക്കിയുടെ പല പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും ലജ്ജയോടെ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന പ്രഭാസിനെയാണ് കാണാനായത്. സിനിമ ചിത്രീകരണം ഇല്ലാത്ത സമയങ്ങളില്‍ തന്‍റെതായ ഇടങ്ങളില്‍ ഏകാന്തനായി ഇരിക്കാനാണ് പ്രഭാസ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
ചുറ്റുമുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായ പ്രഭാസിന്‍റെ ബിരിയാണി കമ്പം സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് പ്രസിദ്ധമാണ്. തന്‍റെ സഹപ്രവർത്തകർക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി പ്രഭാസ് വിരുന്നൊരുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്. നടൻ സൂര്യയും, കല്‍ക്കിയിലെ സഹതാരം ദീപിക പദുകോണുമെല്ലാം പ്രഭസിന്‍റെ ആതിഥ്യം സ്വീകരിച്ചതിനെക്കുറിച്ച് നിരവധി കഥകള്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലെ സുഹൃത്തുക്കൾ തന്‍റെ ജന്മനാടായ ഹൈദരാബാദിലെത്തുമ്പോൾ അവർക്കായി വിരുന്നൊരുക്കുന്നത് പ്രഭാസ് ഒരു തരത്തിലുള്ള ആചാരമാക്കിയിട്ടുണ്ട്.
1979 ഒക്റ്റോബർ 23ന് മദ്രാസിൽ ജനിച്ച പ്രഭാസിന് സിനിമാ പാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്‍റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡിഎൻആർ വിദ്യാലയത്തിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്ന് ബിടെക്കും നേടി.
എന്നാൽ, എൻജിനീയറിങ്ങിന്‍റെ വഴികൾക്കു പകരം ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ സിനിമയിലെത്താനുള്ള മാർഗങ്ങളാണ് അന്വേഷിച്ചത്. 2002ലാണ് സിനിമയിൽ പ്രഭാസിന്‍റെ അരങ്ങേറ്റം. ജയന്ത് സി. പരന്‍ഞെ സംവിധാനം ചെയ്ത 'ഈശ്വർ' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായിക. അവിടെനിന്നിങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി.
ഏകദേശം 2100 കോടിയുടെ പുതിയ പ്രോജക്ടുകളാണ് പ്രഭാസിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രശാന്ത് നീല്‍ ഒരുക്കി വന്‍ വിജയമായ സലാറിന്‍റെ രണ്ടാംഭാഗം സലാര്‍2: ശൗര്യംഗ പര്‍വ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് അടുത്തതായി തിയെറ്ററുകളില്‍ എത്താനുള്ളത്.
പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്‍റിക് കോമഡി ഹൊറര്‍ ഴോണറിലാണ് ചിത്രം. പീപ്പിള്‍ മീഡിയ ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് നായികമാര്‍.
താരപ്പകിട്ടുകൊണ്ടും പ്രമേയം കൊണ്ടും അവതരണ രീതിയിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്‍റെ കരിയറിലെ തന്നെ പുതിയ അധ്യായമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
2021 ല്‍ യുകെ ആസ്ഥാനമായ 'ഈസ്റ്റേൺ ഐ' എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തെരഞ്ഞെടുത്തിരുന്നു. ബാഹുബലിക്കു ശേഷം പ്രഭാസിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്‍റെ തെളിവുകൂടിയാണത്. സര്‍വേ ഫലമനുസരിച്ച് സിനിമ, ടെലിവിഷൻ, സാഹിത്യം, സംഗീതം, സോഷ്യൽ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാൾ മുന്നിലാണ് പ്രഭാസ്.