'നൂപുരധ്വനി' 2023 ഏപ്രിൽ 13-ന് അങ്കമാലിയിൽ

കലാമണ്ഡലം സുമതി ടീച്ചറെ ഗുരുപൂജ നൽകി ആദരിക്കും
'നൂപുരധ്വനി' 2023 ഏപ്രിൽ 13-ന് അങ്കമാലിയിൽ
Updated on

അങ്കമാലി: മായാ റാണീസ് പ്രണവം സ്കുൾ ഓഫ് ഡാൻസ് അങ്കമാലിയുടെ വാർഷിക നൃത്തോത്സവം നൂപുരധ്വനി 2023 ഏപ്രിൽ 13ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അങ്കമാലി സിഎസ്എ ഹാളിൽ നടത്തുന്നു. ഡാൻസ് ഇന്ത്യ മാഗസിൻ ചീഫ് എഡിറ്റർ ബി ആർ വിക്രം ഗോഡ മുഖ്യാതിഥി ആയിരിക്കും.

പ്രശസ്ത നർത്തകി കലാമണ്ഡലം സുമതി ടീച്ചറെ ഗുരുപൂജ നൽകി ആദരിക്കും. സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന കർണ്ണനെ പ്രകീർത്തിക്കുന്ന നൃത്തശില്പം കർണ്ണാമൃതം പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.

Trending

No stories found.

Latest News

No stories found.