ദുൽഖറിന്‍റെ പിറന്നാളിന് 501 പേർക്ക് സദ്യയും ആയുരാരോഗ്യപൂജയും നടത്തി നിർമാതാവ്

വെന്നിക്കോട് വലയന്‍റെകുഴി ശ്രീ ദേവി ക്ഷേത്രത്തിലാണ് വഴിപാടും സദ്യയും നടത്തിയത്
ദുൽഖറിന്‍റെ പിറന്നാൾ ദിനത്തിൽ  501 പേർക്ക്  സദ്യയും ആയുരാരോഗ്യപൂജയും നടത്തി നിർമാതാവ്
ദുൽഖറിന്‍റെ പിറന്നാൾ ദിനത്തിൽ 501 പേർക്ക് സദ്യയും ആയുരാരോഗ്യപൂജയും നടത്തി നിർമാതാവ്
Updated on

യുവതാരം ദുൽഖർ സൽമാന്‍റെ പിറന്നാൾ ദിനത്തിൽ ആയുരാരോഗ്യ പൂജയും 501 പേർക്ക് സദ്യയും നൽകിനിർമാതാവ് പ്രജീവ് സത്യവ്രതൻ. വെന്നിക്കോട് വലയന്‍റെകുഴി ശ്രീ ദേവി ക്ഷേത്രത്തിലാണ് വഴിപാടും സദ്യയും നടത്തിയത്. പ്രജീവ് സത്യവ്രതൻ പുതുതായി നിർമിച്ച ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിൽ ദുൽഖർ സൽമാനെ കുറിച്ചുള്ള ഒരു ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പിന്‍റെ വിജയത്തിനും ദുൽഖറിനും വേണ്ടിയാണ് പൂജ നടത്തിയത്. ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമാതാവാണ് പ്രജീവ്.

Trending

No stories found.

Latest News

No stories found.