അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകർക്ക് വിരുന്നായി 'പുഷ്പ 2' ടീസര്‍ | Video

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന "പുഷ്പ 2' നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്
അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകർക്ക് വിരുന്നായി 'പുഷ്പ 2' ടീസര്‍ | Video

അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ വിരുന്നുമായി സുകുമാര്‍ സംവിധാനം ചെയ്യുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ചിത്രം "പുഷ്പ 2'-വിന്‍റെ ടീസര്‍ പുറത്തിറങ്ങി. ജാത്ര ആഘോഷത്തോടനുബന്ധിച്ച് ദേവീരൂപത്തില്‍ എത്തിക്കൊണ്ട് എതിരാളികളെ നിലംപരിശാക്കി സ്ലോ മോഷനില്‍ നടന്നുവരുന്ന പുഷ്പരാജിനെ ടീസറില്‍ കാണാനാകും.

ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് "പുഷ്പ 2' എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയെറ്ററുകളിലെത്തുക.2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന "പുഷ്പ 2' നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്

Trending

No stories found.

Latest News

No stories found.