സൈബർ സുരക്ഷയുടെ ദേശീയ അംബാസഡറായി രശ്മിക മന്ദാന

rashmika mandanna appointed as national ambassador for cyber security
rashmika mandanna
Updated on

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ (I4C) സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. സൈബർ ലോകത്തെ ഭീഷണികളെ കുറിച്ച് അവബോധം വളർത്തുന്നതിനും ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും രാജ്യവ്യാപക കാമ്പെയ്‌നിന് രശ്മിക നേതൃത്വം നൽകും.

I4C യുടെ ബ്രാൻഡ് അംബാസഡറായി തന്നെ നിയമിച്ച വിവരം വീഡിയോ സന്ദേശത്തിലൂടെയാണ് നടി വെളിപ്പെടുത്തിയത്. "നമുക്കും ഭാവി തലമുറകൾക്കുമായി സുരക്ഷിതമായ സൈബർ ഇടം കെട്ടിപ്പടുക്കാൻ നമുക്ക് ഒന്നിക്കാം. I4C-യുടെ ബ്രാൻഡ് അംബാസഡറുടെ റോൾ ഏറ്റെടുക്കുമ്പോൾ, സൈബർ കുറ്റകൃത്യങ്ങൾ‌ക്ക് ഇരയാകാതെ പരമാവധി ആളുകളെ ബോധവൽക്കരിക്കാനും സംരക്ഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു"- രശ്മിക എഴുതി.

സൈബർ കുറ്റകൃത്യങ്ങളുടെ ഇരയെന്ന നിലയിൽ രശ്മികയുടെ വ്യക്തിപരമായ അനുഭവങ്ങൾ ഈ ചുമതല ഏറ്റെടുക്കുന്നതിന് കരുത്ത് നൽകുമെന്നാണ് കരുതപ്പെടുന്നത്. രശ്മികയുടെ പേരിൽ ഒരു ഡീപ് ഫേക്ക് വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഒടുവിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.