ആർഡിഎക്സ് സംവിധായകൻ ഒരു കോടി രൂപ നൽകണമെന്ന് നിർമാതാക്കൾ

ആർഡിഎക്സിനുള്ള പ്രതിഫലമായി 15 ലക്ഷം രൂപയാണ് നഹാസിനു നൽകിയതെന്ന് സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി
Nahas Hidayath, Sophia Paul
നഹാസ് ഹിദായത്ത്, സോഫിയ പോൾ
Updated on

കൊച്ചി: സൂപ്പർ ഹിറ്റ് സിനിമയായ ആർഡിഎക്സിന്‍റെ സംവിധായകൻ നഹാസ് ഹിദായത്ത് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് സിനിമയുടെ നിർമാതാക്കൾ നിയമ നടപടി തുടങ്ങി.

കരാർ ലംഘനമാണ് സംവിധായകനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം. ആർഡിഎക്സിനുള്ള പ്രതിഫലമായി 15 ലക്ഷം രൂപയാണ് നഹാസിനു നൽകിയതെന്ന് സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി പറയുന്നു. നഹാസിന്‍റെ ആദ്യ സിനിമയാണ് ആർഡിഎക്സ്. രണ്ടാമത്തെ സിനിമയും തങ്ങൾക്കു വേണ്ടിയായിരിക്കണം എന്ന് കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് നിർമാതാക്കളുടെ വാദം.

ഇതുപ്രകാരം, രണ്ടാമത്തെ സിനിമയ്ക്ക് നാൽപ്പത് ലക്ഷം രൂപ അഡ്വാൻസായി നഹാസിനു നൽകിയിരുന്നു. ഇതുകൂടാതെ പ്രീ പ്രൊഡക്ഷൻ ജോലികൾക്കു വേണ്ടി അഞ്ച് ലക്ഷം രൂപ വേറെയും നൽകി.

ഈ പ്രോജക്റ്റിൽ നിന്നു നഹാസ് പിൻമാറിയതാണ് നഷ്ടപരിഹാരം തേടാൻ കാരണമായി നിർമാതാക്കൾ പറയുന്നത്. നഹാസം വാങ്ങിയ അമ്പത് ലക്ഷം രൂപയും, നഷ്ടപരിഹാരമായി മറ്റൊരു അമ്പത് ലക്ഷം രൂപയും ഇതിനു പതിനെട്ട് ശതമാനം പലിശയും സഹിതം ഒരു കോടി രൂപയിലധികമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി നഹാസിനു സമൻസ് അയച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.