രോമാഞ്ചം ഒടിടി റിലീസിനെത്തുന്നു

2007ൽ ബെംഗളൂരിൽ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ‍യാണ് ചിത്രം പറയുന്നത്.
രോമാഞ്ചം ഒടിടി റിലീസിനെത്തുന്നു
Updated on

നാവഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിർ, ചെമ്പന്‍ വിനോദ്, അർജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം രോമാഞ്ചം ഒടിടി റിലീസിനെത്തുന്നു. പ്രമുഖ ഓൺലൈന്‍ പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലുടെയാണ് ചിത്രത്തിന്‍റെ റിലീസ്.

ഹോട്ട്സ്റ്റാറിന്‍റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ഏപ്രിൽ ഏഴിനാണ് എത്തുക. 2007ൽ ബെംഗളൂരിൽ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ‍യാണ് ചിത്രം പറയുന്നത്.

കോമഡി ഹൊറർ വിഭാഗത്തിൽ ഇറിങ്ങി‍യ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. റിലീസ് ചെയ്ത് 41 ദിവസങ്ങൾ പിന്നിപ്പോൾ 41 കോടിയാണ് രോമാഞ്ചം നേടിയത്. 68 കോടിയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍.

Trending

No stories found.

Latest News

No stories found.