ശബരിമല വിഷയം മില്ലായിരുന്നെങ്കിൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ ഇതിലും മിക്കച്ചതാവുമായിരുന്നുവെന്നും തന്‍റെ കഴിവിന്‍റെ പോരായ്മകൊണ്ടാണ് ഈ വിധത്തിൽ സിനിമ നിര്‍മിക്കേണ്ടിവന്നതെന്നും സംവിധായകൻ ജിയോ ബേബി.
മലയാളത്തില്‍ മികച്ച അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വളരെയധികം ചർച്ചചെയ്യപ്പെട്ടിരുന്നു.
സിനിമയിൽ ഒരു മത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. ശബരിമല സ്ത്രീ പ്രവേശനവിവാദങ്ങളുമായി ബന്ധപ്പെട്ട് ചിത്രത്തിലെ ഭാഗങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ ജിയോ ബേബി.
സിനിമയുലുള്ളത് ഹിന്ദു സംസ്‌കാരത്തോടുള്ള വിരോധമല്ലെന്ന് ജിയോ ബേബി പറഞ്ഞു. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. ഒരുപാട് ആലോചിച്ച ശേഷമാണ് ഹിന്ദു സംസ്‌കാരത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.