'മോന' സിനിമയാകുമ്പോൾ, സംവിധായകനായി തോമസ് കെയ്ൽ

ഏപ്രിലിലാണ് ഡ്വെയ്ൻ ജോൺസൺ ഡിസ്നിയുമായി ചേർന്ന് 'മോന' റിമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
'മോന' സിനിമയാകുമ്പോൾ, സംവിധായകനായി തോമസ് കെയ്ൽ
Updated on

ലോസ് ആഞ്ചലസ്: ഡിസ്നിയുടെ സൂപ്പർ ഹിറ്റ് ആനിമേഷൻ ചിത്രം 'മോന' ലൈവ് ആക്ഷൻ‌ സിനിമയാകുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. ടോണി അവാർഡ് ജേതാവ് തോമസ് കെയ്ൽ ചിത്രത്തിന്‍റെ സംവിധായകനായി എത്തുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കെയ്‌ലിന്‍റെ ആദ്യ സിനിമാ സംരംഭമായിരിക്കും മോന. ഏപ്രിലിലാണ് ഡ്വെയ്ൻ ജോൺസൺ ഡിസ്നിയുമായി ചേർന്ന് 'മോന' റിമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

2016ൽ പുറത്തിറങ്ങിയ മോന ആനിമിൽ കാറ്റിന്‍റെയും സമുദ്രത്തിന്‍റെയും ദേവന് ശബ്ദം നൽകിയിരുന്നത് ഡ്വെയ്ൻ ജോൺസൺ ആയിരുന്നു.‍ ആനിമേഷനു വേണ്ടി തിരക്കഥ ഒരുക്കിയ ജെയേർഡ് ബുഷ് തന്നെയായിരിക്കും സിനിമയ്ക്കും തിരക്കഥയെഴുതുക. ഡാന ലിഡോ മില്ലറും പങ്കാളിയാകും.

സമുദ്രത്താൽ ചുറ്റപ്പെട്ട പുരാതന പോളിനേഷ്യൻ ദ്വീപിലെ തലവന്‍റെ മിടുക്കിയായ മകൾ മോനയെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്. പ്രകൃതി ദേവതയായ ടെ-ഫിറ്റിയുമായി ബന്ധപ്പെട്ട നിഗൂഢമായ ഒരു ആവശ്യത്തിനായി സമുദ്രം മോനയെ തെരഞ്ഞെടുക്കുന്നു. ആനിമേഷനിലെന്ന പോലെ സിനിമയിലും ദ്വീപുകളെയും ദ്വീപിലെ ജനസമൂഹത്തെയും പസിഫിക് ദ്വീപുകളിലെ ആചാരങ്ങളെയും പരമാവധി ആഘോഷിച്ചാണ് സിനിമയും മുന്നോട്ടു പോകുന്നത്.

Trending

No stories found.

Latest News

No stories found.