വിജയ് സേതുപതിയുടെ വ്യത്യസ്ത ഗെറ്റപ്പുകളുമായി 'യാദും ഒരു യാവരും കേളിർ' (video)

ട്രെയ്‌ലർ പുറത്തിറങ്ങി, സിനിമ റിലീസ് മേയ് 19ന്
വിജയ് സേതുപതിയുടെ വ്യത്യസ്ത ഗെറ്റപ്പുകളുമായി 'യാദും ഒരു യാവരും കേളിർ' (video)
Updated on

വിജയ്‌ സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘യാദും ഒരു യാവരും കേളിര്‍’എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വെങ്കട കൃഷ്ണ റോകാന്ത് സംവിധാനം ചെയ്ത ചിത്രം മേയ് 19ന് റിലീസ് ചെയ്യും.

വ്യക്തിത്വ പ്രതിസന്ധി നേരിടുന്ന ഒരു വ്യക്തിയുടെ കഥയാണ്‌ ചിത്രം പറയുന്നത്. വിവിധ ഗെറ്റപ്പുകളില്‍ വരുന്ന വിജയ്‌ സേതുപതിയെ ട്രെയ്‌ലറില്‍ കാണാം.

ഭൂമി, രാജ്യാതിര്‍ത്തികള്‍, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളിലൂന്നി നിന്നുകൊണ്ടാണ് സിനിമ സഞ്ചരിക്കുന്നത്.

സംവിധായകരായ മോഹന്‍രാജ, കരു പളനിയപ്പന്‍, മഗിഴ് തിരുമേനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ മേഘ ആകാശും വിവേകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവാസ് കെ. പ്രസന്നയാണ് സംഗീതം നിര്‍വഹിക്കുന്നത്. ചന്ദാര ആർട്സിനു വേണ്ടി എസ്. എസ്കി ദുരൈയാണ് 'യാദും ഒരു യാവരും കേളിര്‍' നിര്‍മിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.