ഹൈദരാബാദ്: പ്രഭാസ് നായകനായ ആദിപുരുഷ് എന്ന സിനിമയുടെ ഫാൻസ് ഷോയ്ക്കിടെ, 'ഹനുമാനു വേണ്ടി ഒഴിച്ചിട്ട' സീറ്റിൽ ഇരുന്നയാളെ 'വിശ്വാസികൾ' മർദിച്ചെന്നു പരാതി. ഹൈദരാബാദിലെ ഒരു തിയെറ്ററിലാണ് സംഭവം.
പ്രഭാസ് രാമനായും കൃത സനോൺ സീതയായും അഭിനയിക്കുന്ന സിനിമ കാണാൻ ചിരഞ്ജീവിയായ ഹനുമാൻ എല്ലാ തിയെറ്ററുകളിലും എത്തുമെന്നാണ് അണിയറ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്. ഇതിനായി എല്ലാ തിയെറ്ററുകളിലും ഓരോ സീറ്റ് ഒഴിച്ചിടുമെന്ന് നിർമാതാക്കളായ ടി സീരീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇങ്ങനെ ഒഴിച്ചിട്ട സീറ്റിൽ ഇരുന്നയാൾക്കാണ് മർദനമേറ്റത്.
ഇതിനിടെ, കർണാടകയിലെ ഒരു തിയെറ്ററിൽനിന്ന് സിനിമ കണ്ടിറങ്ങിയ യുവാവിന് സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിന്‍റെ പേരിലും മർദനമേറ്റു.