Care against lifestyle diseases
Care against lifestyle diseasesRepresentative Image

ജീവിതശൈലീ രോഗങ്ങൾ: സമഗ്ര പരിചരണം അനിവാര്യം

പൊ​ണ്ണ​ത്ത​ടി​യു​ടെ​യും പ്ര​മേ​ഹ​ത്തി​ന്‍റെ​​യും നി​ര​ക്ക് വ​ര്‍ധി​ക്കു​ന്ന​ത് ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം പ്ര​മേ​ഹ സ​ങ്കീ​ര്‍ണ​ത​ക​ള്‍, ഫാ​റ്റി​ലി​വ​ര്‍ എ​ന്നി​വ​യി​ലെ വ​ര്‍ധ​ന​വി​നും കാരണമായിട്ടുണ്ട്
Published on

കൊ​ച്ചി: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ വ​ന്‍തോ​തി​ല്‍ വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ഗ്ര​പ​രി​ച​ര​ണം അ​ത്യാ​വ​ശ്യ ഘ​ട​ക​മാ​യി മാ​റി​യെ​ന്ന് കൊ​ച്ചി​ന്‍ ലൈ​ഫ്‌​സ് സം​ഘ​ടി​പ്പി​ച്ച കാ​ര്‍ഡി​യോ മെ​റ്റ​ബോ​ളി​ക് കോ​ണ്‍ക്ലേ​വി​ല്‍ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ളു​ക​ളി​ല്‍ പൊ​ണ്ണ​ത്ത​ടി​യു​ടെ​യും പ്ര​മേ​ഹ​ത്തി​ന്‍റെ​​യും നി​ര​ക്ക് വ​ര്‍ധി​ക്കു​ന്ന​ത് ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം പ്ര​മേ​ഹ സ​ങ്കീ​ര്‍ണ​ത​ക​ള്‍, ഫാ​റ്റി​ലി​വ​ര്‍ എ​ന്നി​വ​യി​ലെ വ​ര്‍ധ​ന​വി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക്ലി​നി​ക്ക​ല്‍ പ്രാ​ക്റ്റീ​സി​ല്‍ ഈ ​വൈ​ക​ല്യ​ങ്ങ​ള്‍ വ​ള​രെ വൈ​കി​യാ​ണ് തി​രി​ച്ച​റി​യു​ന്ന​ത്. എ​ന്നാ​ല്‍ നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ര്‍ണ​യ​വും ഇ​ട​പെ​ട​ലും പു​തി​യ രോ​ഗ​ത്തി​ന്‍റെ വി​ക​സ​ന​വും അ​തി​ന്റെ സ​ങ്കീ​ര്‍ണ​ത​ക​ളും കു​റ​യ്ക്കു​മെ​ന്ന് കോ​ഴ്‌​സ് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​സ​ജി കു​രു​ട്ടു​കു​ള​വും കോ ​ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​ഷ​ഫീ​ഖ് റ​ഹ്‌​മാ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ണ്‍ക്ലേ​വ് ഡോ. ​സ​ജി കു​രു​ട്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​ക്രീ​നി​ങ്, നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ര്‍ണ​യം, സ​മീ​പ​കാ​ല പു​രോ​ഗ​തി​ക​ള്‍, പ്രി​വ​ന്‍റീ​വ് മെ​ഡി​സി​ന്‍ നേ​ര​ത്തെ​യു​ള്ള​തും ഫ​ല​പ്ര​ദ​വും സ​മ​ഗ്ര​വു​മാ​യ ന​ട​പ്പാ​ക്ക​ല്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് കോ​ണ്‍ക്ലേ​വ് ച​ര്‍ച്ച ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ ഡോ​ക്റ്റ​ര്‍മാ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. നൂ​റി​ല​ധി​കം ഡോ​ക്റ്റ​ര്‍മാ​ര്‍ കോ​ണ്‍ക്ലേ​വി​ല്‍ പ​ങ്കെ​ടു​ത്തു.