41 മണിക്കൂർ നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങുമായി ലുലു

ബ്രാന്‍ഡഡ് ശേഖരങ്ങള്‍ അടക്കം നിരവധി ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാം
Lulu
Lulu
Updated on

കൊച്ചി: ആകര്‍ഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളുമായി 41 മണിക്കൂര്‍ നീളുന്ന തുടര്‍ച്ചയായ ഷോപ്പിങ് മാമാങ്കത്തിന് ലുലുവില്‍ ശനിയാഴ്ച തുടക്കം. ഗ്രോസറി, ഗൃഹോപകരണങ്ങള്‍, ഷാഫന്‍, ഇലക്‌ട്രോണികസ് എന്നിവയ്ക്ക് 50 കിഴിവുമായാണ് നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്. ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച നോൺ സ്റ്റോപ്പ് ഷോപ്പിങ് എട്ടിന് പുലര്‍ച്ചെ രണ്ട് മണി വരെ നീളും. അത്രയും ദിവസം ലുലു സ്റ്റോറുകള്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കും. ബ്രാന്‍ഡഡ് ശേഖരങ്ങള്‍ അടക്കം നിരവധി ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാം. ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമായാണ് ഈ വമ്പന്‍ ഓഫറുകള്‍.

ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ്, ഫണ്‍ടൂറ എന്നിവടങ്ങളിലും ഇളവുകളുണ്ട്. മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരങ്ങള്‍, ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജെറ്റുകള്‍, ഗൃഹോപകരണങ്ങള്‍ മുതല്‍ ഗ്രോസറി ഉത്പന്നങ്ങള്‍ വരെ പകുതി വിലയ്ക്ക് ഉപയോക്താകള്‍ക്ക് ലഭിക്കും. ജനുവരി 4ന് തുടങ്ങിയ ബിഗ് ഡേ ഫ്ളാറ്റ് 50 സെയിലിന്‍റെ ഭാഗമായാണ് ഈ ഓഫര്‍.

ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്സ്, ടെലിവിഷന്‍, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, കളിപ്പാട്ടങ്ങള്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്, ആഭരണങ്ങള്‍ വരെ പകുതി നിരക്കിൽ ലഭിക്കും. നിരവധി സമ്മാനങ്ങളും കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നുണ്ട്. ബ്രൈഡല്‍ സങ്കല്‍പ്പങ്ങളുടെ വൈവിധ്യമാര്‍ന്ന കലക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും ഓഫറുകളുണ്ട്. ലുലു ഫണ്‍ടൂറയിൽ കുട്ടികള്‍ക്കായി പ്രത്യേക ഓഫറമുണ്ട്.

Trending

No stories found.

Latest News

No stories found.