നടി റീമ കല്ലിങ്കലിന്‍റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. നാടന്‍ വേഷവിധാനത്തിലാണ് താരം ഫോട്ടോസിൽ എത്തുന്നത്.
"മോഹം" എന്ന ക്യപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ഫോട്ടോസിന് താഴെ കമെന്‍റസുമായി എത്തിയിരിക്കുന്നത്. ശകുന്തള, സത്യഭാമ എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം.
ഐശ്വര്യ അശേകാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ആയിരുന്നു റീമയുടെ അവസാനമായി ഇറങ്ങിയ ചത്രം. ആഷിഖ് അബുവിന്‍റെ നീലവെളിച്ചമാണ് റീമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.