കണക്ഷൻ ഫ്ളൈറ്റ് ബുക്ക് ചെയ്യാൻ ഇനി എളുപ്പം

യാത്രയുടെ ഒരു ഘട്ടം എയര്‍ ഇന്ത്യ എക്സ്പ്രസിലും അടുത്ത ഘട്ടം സ്കൂട്ട് എയര്‍ലൈന്‍റെ കണക്റ്റിംഗ് ഫ്ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും
Air India Express connection flight booking easy
ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിങ്ങിന് വെര്‍ച്വല്‍ ഇന്‍റര്‍ലൈന്‍file image
Updated on

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വീസുകളും ബുക്കിങ് സൗകര്യങ്ങളും നല്‍കുന്ന രാജ്യത്തെ ആദ്യ വെര്‍ച്വല്‍ ഇന്‍റര്‍ലൈന്‍ - എഐഎക്സ് കണക്ട് അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്കൂട്ട് എയര്‍ലൈനുമായി ചേര്‍ന്നാണ് വെര്‍ച്വല്‍ ഇന്‍റര്‍ലൈന്‍ സംവിധാനം ഒരുക്കുന്നത്. ഇതോടെ രണ്ട് വ്യത്യസ്ത വിമാന കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫ്ളൈറ്റുകള്‍ airindiaexpress.com എന്ന വെബ്സൈറ്റില്‍ നിന്ന് അനായാസം ബുക്ക് ചെയ്യാം. യാത്രയുടെ ഒരു ഘട്ടം എയര്‍ ഇന്ത്യ എക്സ്പ്രസിലും അടുത്ത ഘട്ടം പങ്കാളിത്ത എയര്‍ലൈനായ സ്കൂട്ട് എയര്‍ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്ന കണക്റ്റിംഗ് ഫ്ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും. വെര്‍ച്വല്‍ ഇന്‍റര്‍ലൈന്‍ സൗകര്യം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്.

പ്രമുഖ ട്രാവല്‍ സൊല്യൂഷന്‍സ് ടെക്നോളജി കമ്പനിയായ ഡോഹോപ്പുമായി സഹകരിച്ചാണ് വെര്‍ച്വല്‍ ഇന്‍റര്‍ലൈനായ എഐഎക്സ് കണക്ട് വികസിപ്പിച്ചിട്ടുള്ളത്.

സ്കൂട്ട് എയര്‍ലൈനുമായുള്ള ഈ സഹകരണത്തോടെ ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ലാവോസ്, മലേഷ്യ, ഫിലിപ്പീന്‍സ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്നാം തുടങ്ങി 60 ഓളം സ്ഥലങ്ങളിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

32 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 14 അന്താരാഷ്‌ട്ര കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 380 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. ചെന്നൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബാലി, ഹോ ചി മിന്‍ സിറ്റി, ഹോങ്കോങ്, ഇഞ്ചിയോണ്‍, മെല്‍ബണ്‍, പെനാങ്, ഫൂക്കറ്റ്, സിഡ്നി എന്നിവിടങ്ങളിലേക്കോ ദോഹ, ദുബായ്, കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ വഴി സിംഗപ്പൂരിലേക്കോ ഇനി മുതല്‍ അനായാസം വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായി വിവിധ അന്താരാഷ്‌ട്ര എയര്‍ലൈനുകളുമായി ചേര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ പങ്കാളിത്തം വ്യാപിപ്പിക്കും.

Trending

No stories found.

Latest News

No stories found.