കുട്ടിക്കര്‍ഷക ഏയ്‌സലിന്‍റെ ജീവിതം സ്കൂൾ പാഠപുസ്തകത്തിൽ

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കുട്ടിക്കര്‍ഷക പുരസ്‌കാരമായ കര്‍ഷക തിലകം അവാര്‍ഡ് നേടിയ മേലൂര്‍ അടിച്ചിലി സ്വദേശിനി ഏയ്‌സൽ
Baby farmer in school text book
കര്‍ഷക തിലകം അവാര്‍ഡ് നേടിയ ജീവിതം വിവരിക്കുന്ന മലയാള പാഠപുസ്തകവുമായി കുട്ടിക്കര്‍ഷക ഏയ്‌സല്‍ കൊച്ചുമോൻ.
Updated on

ചാലക്കുടി: സംസ്ഥാന കുട്ടിക്കര്‍ഷക ഏയ്‌സല്‍ കൊച്ചുമോന്‍റെ ജീവിതവും അങ്ങനെ പാഠഭാഗമായി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കുട്ടിക്കര്‍ഷക പുരസ്‌കാരമായ കര്‍ഷക തിലകം അവാര്‍ഡ് നേടിയ മേലൂര്‍ അടിച്ചിലി സ്വദേശിനി ഏയ്‌സലിനെക്കുറിച്ചാണ് ഏഴാം ക്ലാസിലെ വിദ്യാർഥികൾക്കു പഠിക്കാനുള്ളത്.

പാരമ്പര്യമായി കര്‍ഷക കുടുംബമൊന്നും അല്ലാതിരുന്ന ഏയ്‌സല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്നു ലോക്ക്ഡൗണ്‍ കാലത്തു തുടങ്ങിയതായിരുന്നു ചെറിയ രീതിയിലുള്ള കൃഷി. പരിമിതികളെയും പ്രതിസന്ധികളെയും കഠിന പ്രയത്‌നവും നിശ്ചയദാര്‍ഡ്യവും കൊണ്ടു പൊരുതിത്തോല്‍പ്പിച്ചാണു കര്‍ഷക തിലക പുരസ്‌കാരം നേടിയത്.

ഏയ്സലിന്‍റെ ജീവിതം ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ഒന്നാം പാഠമാണ്. പ്രകൃതിക്കിണങ്ങുന്ന ജൈവ രീതിയിലുള്ള കാര്‍ഷിക പ്രവൃത്തിയെ പുതുതലമുറയെ പരിചയപ്പെടുത്തുകയാണു പാലിശേരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ഈ മിടുക്കി. പച്ചക്കറിക്കു പുറമെ പശു, ആട്, മുയല്‍ എന്നിവയേയും ഏയ്‌സല്‍ പരിപാലിക്കുന്നുണ്ട്.

വീട്ടിലെ ചുരുങ്ങിയ സ്ഥലത്തും കൊച്ചു വീടിന്‍റെ മുകളിലും സമീപത്തെ ഇറിഗേഷന്‍ കനാല്‍ ബണ്ടിലുമാണ് ഏയ്‌സലിന്‍റെ കൃഷി. അടിച്ചിലി മാമ്പടത്തില്‍ വീട്ടില്‍ കൊച്ചുമോന്‍റേയും രാജിയുടേയും ഇളയമകളാണ് ഏയ്സൽ.

കുട്ടിക്കര്‍ഷക പഠനത്തോടൊപ്പം മറ്റു കലാ രംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രക്ഷിതാക്കളുടേയും അധ്യാപകരുടേയും പിന്തുണയും ഏയ്‌സലിന്‍റെ വളര്‍ച്ചക്ക് പിന്നിലുണ്ട്.

Trending

No stories found.

Latest News

No stories found.