യുവത്വം നിലനിർത്താം; ശീലമാക്കൂ 'എബിസി ജ്യൂസ്'

ചർമത്തിന് തിളക്കവും മൃദുത്വവും വേണമെങ്കിൽ അതിനനുസരിച്ചുള്ള ഭക്ഷണക്രമവും പിന്തുടരേണ്ടതുണ്ട്
abc juice
abc juice
Updated on

യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്നവരാകും നമ്മളിൽ മിക്കവരും. അതിന് എന്താണ് ചെയ്യേണ്ടതെന്നറിയാതെ പണം ചെലവാക്കുന്നവരാണ് ഏറെയും. നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന കൊളാജൻ യുവത്വം നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനുകളിൽ ഒന്നാണ്. എന്നാൽ 25 വയസിനു ശേഷം ഇതിന്‍റെ ഉത്പാദനം കുറയുന്നു. ഫിറ്റ്നസ് നിലനിർത്തുന്നതിനും ചർമത്തെ ആരോഗ്യത്തോടെ കാക്കുന്നതിനും നമ്മൾ കഴിക്കുന്ന ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചർമത്തിന് തിളക്കവും മൃദുത്വവും വേണമെങ്കിൽ അതിനനുസരിച്ചുള്ള ഭക്ഷണക്രമവും പിന്തുടരേണ്ടതുണ്ട്.

ശരീരഭാരം നിയന്ത്രിക്കാനും ചുളിവുകൾ കുറച്ച് ശരീരം യുവത്വത്തോടെ നിലനിർത്താനും പഴങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ധാരാളമായി പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ചർമസംരക്ഷണത്തിന് അന്ത്യാപേക്ഷിതമാണ്. യുവത്വം നിലനിർത്താൽ ഏറ്റവും ഏളുപ്പമുള്ള മാർഗമാണ് എബിസി ജ്യൂസ്. ആപ്പിൾ - ബീറ്റ്റൂട്ട് - ക്യാരറ്റ് എന്നിവയുടെ ചുരുക്കപ്പേരാണ് എബിസി.

വൈറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. ഇത് യുവത്വം നിലനിർത്താനും ശരീരത്തിലെ ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചർമത്തിന് തിളക്കം പ്രദാനം ചെയ്യാനും സഹായിക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾ ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനാണ് ബീറ്റ്റൂട്ട് സഹായകരമാകുന്നത്.

അങ്ങനെ, ഹൃദയാരോഗ്യ സംരക്ഷണത്തിനും തിളക്കമുള്ള ചർമത്തിനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും രക്തസമ്മർദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനുമെല്ലാം എബിസി ജ്യൂസ് സഹായകരമാണ്. ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്‍റെ ആരോഗ്യത്തിനും ഈ ജ്യൂസ് സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്താം.

എബിസി ജ്യൂസിന് ആവശ്യമായ ചേരുവകൾ

ആപ്പിൾ- 1

ബീറ്റ്റൂട്ട്-1

ക്യാരറ്റ്-1

തയാറാക്കുന്ന രീതി

ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും തൊലികളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ചെറു കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇതിലേക്ക് വേണമെങ്കിൽ ചെറുനാരാങ്ങാനീരോ പുതിനയിലയോ ചേർക്കാം. വേണമെങ്കിൽ തേനും ചേർക്കാം. ഇത് രാവിലെയോ വൈകിട്ടോ സൗകര്യത്തിനനുസരിച്ച് തണുപ്പിച്ചോ അല്ലതെയോ കുടിക്കുന്നതാണ് നല്ലത്.

Trending

No stories found.

Latest News

No stories found.