ഗതാഗതക്കുരുക്ക്: ടോപ് 10 ലോക നഗരങ്ങളിൽ പൂനെയും ബംഗളൂരുവും

ബംഗളൂരുവിൽ 10 കിലോമീറ്റർ കടക്കാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും വേണം. പൂനെയിൽ ഇത് 27 മിനിറ്റ് 50 സെക്കൻഡ് ആണ്
ബംഗളൂരുവിൽ 10 കിലോമീറ്റർ കടക്കാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും വേണം. പൂനെയിൽ ഇത് 27 മിനിറ്റ് 50 സെക്കൻഡ് ആണ് Bengaluru, Pune in top 10 traffic jam ranking
ഗതാഗതക്കുരുക്ക്: ടോപ് 10 ലോക നഗരങ്ങളിൽ പൂനെയും ബംഗളൂരുവും
Updated on

ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ ലോക നഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ നഗരങ്ങളും. മഹാരാഷ്ട്രയിലെ പൂനെയും കർണാടകയിലെ ബംഗളൂരുവുമാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഏഷ്യയിൽ ടോപ് 2 സ്ഥാനത്തു തന്നെയുണ്ട് ഈ രണ്ട് നഗരങ്ങളും.

പത്ത് കിലോമീറ്റർ ദൂരം താണ്ടാൻ എടുക്കുന്ന സമയം മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച്, ബംഗളൂരുവിൽ 10 കിലോമീറ്റർ കടക്കാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും വേണം. പൂനെയിൽ ഇത് 27 മിനിറ്റ് 50 സെക്കൻഡ് ആണ്.

നഗരകേന്ദ്രത്തിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വാഹനം ഓടിക്കുന്നവരുടെ ട്രിപ്പ് ഡേറ്റയാണ് സമയം കണക്കാക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

ആഗോള പട്ടികയിൽ 55 ലോകരാജ്യങ്ങളിൽനിന്നുള്ള 387 നഗരങ്ങൾ ഉൾപ്പെടുന്നു. ഇതിൽ ഒന്നാം സ്ഥാനം ഇംഗ്ലണ്ടിന്‍റെ തലസ്ഥാനമായ ലണ്ടനാണ്. ഇവിടെ പത്ത് കിലോമീറ്റർ താണ്ടാൻ ആവശ്യം വരുന്നത് ശരാശരി 37 മിനിറ്റ് 20 സെക്കൻഡാണ്.

ഏഷ്യൻ പട്ടികയിൽ ബംഗളൂരുവിനും പൂനെയ്ക്കും പിന്നിൽ മൂന്നു മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ ഫിലിപ്പീൻസിലെ മനില, തായ്വാനിലെ തായ്ചുങ്, ജപ്പാനിലെ സപോറോ എന്നിവയാണ്.

Trending

No stories found.

Latest News

No stories found.