15,000 ബട്ടൺസിൽ തെളിഞ്ഞ ബോചെ

പെയിന്റിംഗ് ജോലിക്കിടെ താഴെ വീണുണ്ടായ അപകടത്തെ തുടർന്ന് ടുട്ടു മോന്റെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയിരുന്നു
15,000 ബട്ടൺസിൽ തെളിഞ്ഞ ബോചെ
നിശാന്തും അമ്മയും ബോച്ചേ ചിത്രത്തിനൊപ്പം
Updated on

കട്ടപ്പന: ബട്ടൺസിൽ തെളിഞ്ഞു മലയാളികളുടെ ഇഷ്ട്ട വ്യവസായി ബോച്ച...വിവിധ നിറത്തി ലുള്ള 15000 ത്തിൽപരം ബട്ടൺസ് ഉപയോഗിച്ച് ചെമ്മണ്ണൂർ ജൂവലേഴ്സ് ഉടമയയ ബോബിയുടെ ചിത്രം തീർത്തിരിക്കുകയാണ് നെടുംകണ്ടം സ്വദേശി നിശാന്ത്. ചിത്രങ്ങൾക്ക് വ്യത്യസ്ത ഉണ്ടാകണമെന്ന ആഗ്രഹമാണ് നെടുംകണ്ടം തൂക്കുപാലത്തെ നിശാന്ത് എന്ന ടുട്ടു മോന് ബട്ടൺസ് ഉപയോഗിച്ച് നിർമ്മിക്കുവാൻ പ്രേരണയായത്. പത്ത് ദിവസം കൊണ്ടാണ് ഈ ചിത്രം ഈ കലാകാരൻ പൂർത്തികരിച്ചത്.

നിത്യ വരുമാനം കണ്ടെത്തു ന്നതിന് മാതാപിതാക്കൾ തയ്യാറാക്കുന്ന ബിരിയാണി തൂക്കുപാലത്ത് സംസ്ഥാന പാതയോരത്ത് വിൽപ്പന നടത്തിയതിന് ശേഷം ലഭിക്കുന്ന സമയത്താണ് ചിത്രരചനയിലേയ്ക്ക് കടക്കുന്നത്. കറുപ്പ്, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, ബ്രൗൺ എന്നി വർണ്ണങ്ങളിലുള്ള വലിയ എണ്ണത്തിലുള്ള ബട്ടൺസ് ശേഖരിക്കൽ എന്നതായിരുന്നു ഏറ്റവും വിഷമതയേറിയ കാര്യം. ഇതിനായി തമിഴ്‌നാട്ടിലെ കമ്പത്തെ കടക്കാരനെ സമീപിക്കുകയും പ്രത്യേകം വരുത്തിക്കുകയുമാ യിരുന്നു. ഇതുപോലെ ഒന്നര ലക്ഷം തീപ്പെട്ടി കമ്പുകൾകൊണ്ട് വ്യവസായി യൂസഫ് അലി യുടെയും കറുത്ത നൂലിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും തുടങ്ങി ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ വരെ ചിത്രങ്ങൾ പൂർത്തികരിച്ചിട്ടുണ്ട്. ഇതിൽ സുരേഷ് ഗോപിയുടെ ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ക്രൂ ആർട്ടിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

പെയിന്റിംഗ് ജോലിക്കിടെ താഴെ വീണുണ്ടായ അപകടത്തെ തുടർന്ന് ടുട്ടു മോന്റെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയിരുന്നു. അതിന് ശേഷമാണ് ചിത്രരചനയി ലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചത്. ചിത്രങ്ങൾ എല്ലാം അതത് വ്യക്തികൾക്ക് നേരിട്ട് നൽകണമെന്നാണ് ആഗ്രഹം. ടുട്ടുമോൻ ഇടുക്കിയെന്ന യൂടൂബ് ചാനലും നടത്തുന്നു. ബോചെ യുടെ ചിത്രം തയ്യറാക്കിയ വിവരം അറിഞ്ഞ ബോബി ഫോണിലൂടെ വിളിക്കുകയും നേരിൽ കാണാനുള്ള അവസരം ഒരുക്കാമെന്നും ജീവിതം സുരക്ഷിതമാക്കുന്നതിന് സൗകര്യം ഒരുക്കാമെന്നും ഉറപ്പ് നൽകിയതായി ടുട്ടു മോൻ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് വഴി ഇല്ലാത്തതിന്നാൽ വാടക വീ ട്ടിൽ മാതാപിതാക്കളായ അച്ചൻകുഞ്ഞ്, ഇന്ദിര എന്നിവരോടൊപ്പം കഴിയുകയാണ് നിശാന്ത്.

Trending

No stories found.

Latest News

No stories found.