ചെറിയോനല്ല ചുരയ്ക്ക

സ്ത്രീകളിലെ അസ്ഥിസ്രാവം, ആർത്തവ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം ആശ്വാസദായിനി
bottle gourd health diabetics
bottle guard
Updated on

അധികം ആരും ശ്രദ്ധിക്കാത്ത അമൂല്യ വിളയാണ് ചുരയ്ക്ക (bottle gourd). കുക്കുർബിറ്റേസി കുലത്തിൽപെട്ട ഈ പച്ചക്കറിയ്ക്ക് ചുരങ്ങ, ചെരവക്കായ എന്നെല്ലാം പ്രാദേശിക നാമങ്ങളുണ്ട്. നിരവധി ഔഷധഗുണങ്ങളുള്ള ചുരയ്ക്കയുടെ തണ്ടു പോലും ഏറെ പ്രാധാന്യമുള്ളതാണ്. ഇത് ആയുർവേദ മരുന്നു നിർമാണത്തിനു ഉപയോഗിക്കുന്നു. ചുരയ്ക്ക കോൽപുളി (terminand) ചേർത്ത് പാകം ചെയ്തു കഴിച്ചാൽ മഞ്ഞപ്പിത്തം, മഹോദരം തുടങ്ങി പിത്തകോപാധിക്യത്താൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങളും മാറുമെന്ന് ആയുർവേദം. ചുരയ്ക്ക പിഴിഞ്ഞെടുത്ത നീര് തലവേദനയ്ക്ക് അത്യുത്തമം.

ഇനിയിത് തെങ്ങിൻ ചൊറുക്ക ചേർത്ത് കറിയാക്കി കഴിച്ചാലോ, ഈ മഴക്കാലത്തെ പടർന്നു പിടിക്കുന്ന പനി മാറാനും സഹായകം. സ്ത്രീകളിലെ അസ്ഥിസ്രാവം, ആർത്തവ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം ആശ്വാസദായിനി.

ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമം. ശോധനയുണ്ടാക്കുന്ന ചുരയ്ക്ക ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെയും നീക്കും. ഇതിന്‍റെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗം ശമിക്കും.

ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും.

Trending

No stories found.

Latest News

No stories found.