365 ദിവസത്തെ വാലിഡിറ്റി ഓഫറുമായി ബിഎസ്എൻഎൽ

എല്ലാ മാസവും 300 മിനിറ്റ് സൗജന്യ കോളുകള്‍ പ്ലാനില്‍ ലഭിക്കും.
BSNL with 365 days validity offer
365 ദിവസത്തെ വാലിഡിറ്റി ഓഫറുമായി ബിഎസ്എൻഎൽ
Updated on

ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെയാണ് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ചെലവ് കുറഞ്ഞ പ്ലാനുകള്‍ അന്വേഷിച്ചിറങ്ങിയത്. സ്വകാര്യ കമ്പനികളുടെയെല്ലാം താരിഫ് നിരക്കുകള്‍ ഏകദേശം ഒരു പോലെ ആണെന്നിരിക്കെ ഭൂരിഭാഗം പേരും ബിഎസ്എഎന്‍എലിലേക്കാണ് തിരിയുന്നത്. താരതമ്യേന എല്ലാ പ്ലാനുകളും സ്വകാര്യ കമ്പനികളേക്കാള്‍ വളരെ കുറഞ്ഞ നിരക്കുകളിലാണ് ബിഎസ്എന്‍എല്‍ നല്‍കി വരുന്നത്.

1198 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാന്‍

365 ദിവസം വാലിഡിറ്റിയാണ് പ്ലാന്‍ നല്‍കുന്നത്. സൗജന്യ കോളുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതിനൊപ്പമുണ്ട്. 3 ജിബി ഡാറ്റ പ്രതിമാസ ഡാറ്റയായി ആകെ 36 ജിബി ഇന്‍റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കും. 36 ജിബി ഡാറ്റയ്ക്ക് 12 മാസം വാലിഡിറ്റിയുണ്ട്. പ്രതിദിന ഡാറ്റ ഈ പ്ലാനില്‍ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഡാറ്റാ അധിഷ്ടിത ആവശ്യങ്ങള്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമല്ല.

എല്ലാ മാസവും 300 മിനിറ്റ് സൗജന്യ കോളുകള്‍ പ്ലാനില്‍ ലഭിക്കും. ഒപ്പം മാസം തോറും 30 എസ്എംഎസ് സൗജന്യമായി അയക്കാം. എന്നാല്‍ ഈ സൗജന്യങ്ങള്‍ കഴിഞ്ഞാല്‍ സേവങ്ങള്‍ക്ക് നിശ്ചിത നിരക്കുകള്‍ നല്‍കേണ്ടിവരും. ലോക്കല്‍ വോയ്‌സ് കോളിന് മിനിറ്റിന് 1 രൂപയാണ് നിരക്ക്. എസ്ടിഡി കോളുകള്‍ക്ക് 1.3 രൂപയും ഇടാക്കും. ലോക്കല്‍/എസ്ടിഡി വീഡിയോ കോളുകള്‍ക്ക് മിനിറ്റിന് 2 രൂപയാണ് ചാര്‍ജ്.

ലോക്കല്‍ എസ്എംഎസിന് 80 പൈസയും നാഷണല്‍ എസ്എംഎസിന് 1.20 രൂപയുമാണ് നിരക്കുകള്‍. ഇന്‍റര്‍നാഷണല്‍ എസ്എംഎസിന് 6 രൂപയാണ്. ഒരു എംബിയ്ക്ക് 25 പൈസ നിരക്കിലാണ് ഡാറ്റ നല്‍കുക. 300 മിനിറ്റ് പരിധിയിലുണ്ടെങ്കിലും സാധാരണ രീതിയില്‍ ഫോണ്‍ കോളുകള്‍ ചെയ്യുന്ന ഒരാള്‍ക്ക് അനുയോജ്യമാണ് ഈ പ്ലാന്‍. അതേമയം ദിവസേന നിരവധി കോളുകള്‍ ചെയ്യാനും ഇന്‍റര്‍നെറ്റ് ഉപയോഗത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ ചേരില്ല. സജീവമായി ഉപയോഗിക്കാത്ത സെക്കന്‍ഡറി കണക്ഷനുകള്‍ക്കായി ഈ വാര്‍ഷിക പ്ലാന്‍ അനുയോജ്യമാണ്.

Trending

No stories found.

Latest News

No stories found.