ഗോവയ്ക്ക് പോകുന്നവർ ശ്രദ്ധിക്കൂ; പ്രവേശന നികുതി ഈടാക്കാനൊരുങ്ങി കലങ്കുട്ട്

സീസണായാൽ ധാരാളമായി വന്നിറങ്ങുന്ന സഞ്ചാരികൾ നാട് മലിനമാക്കുന്നതാണ് നാട്ടുകാരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
Goa beach
Goa beach
Updated on

പനാജി: വടക്കൻ ഗോവയിലെത്തുന്ന സഞ്ചാരികളിൽ നിന്ന് നികുതി ഈടാക്കാൻ ഒരുങ്ങി കലാങ്കുട്ട് പഞ്ചായത്ത്. വടക്കൻ ഗോവയിലെ തിരക്കേറിയതും പ്രശസ്തവുമായ ബീച്ച് കലങ്കുട്ടിലാണ്. സീസണായാൽ ധാരാളമായി വന്നിറങ്ങുന്ന സഞ്ചാരികൾ നാട് മലിനമാക്കുന്നതാണ് നാട്ടുകാരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

കലങ്കുട്ടിൽ വന്നിറങ്ങുന്ന സഞ്ചാരികൾ ഒന്നുകിൽ താമസം ഉറപ്പാക്കിയിരിക്കുന്ന ഹോട്ടലിന്‍റെ രേഖ കാണിക്കണം അല്ലാത്ത പക്ഷം പ്രവേശന നികുതി ഈടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പഞ്ചായത്ത്ഇ ക്കാര്യത്തിന് അനുകൂലമായ തീരുമാനമെടുത്താൽ ജില്ലാകലക്റ്ററെ സമീപിക്കാനാണ് തീരുമാനം. തീരുമാനം നടപ്പിലായാൽ അടുത്ത സീസൺ മുതൽ കലങ്കുട്ടിൽ പ്രവേശിക്കാൻ നികുതി നൽകേണ്ടി വരും. ഒക്റ്റോബർ മുതലാണ് ഗോവയിൽ സീസൺ ആരംഭിക്കുന്നത്. പലപ്പോഴും കൂട്ടം കൂട്ടമായി എത്തുന്ന സഞ്ചാരികൾ ബീച്ചിലെത്തി സമയം ചെലവഴിച്ചതിനു ശേഷം കുപ്പികൾ അടക്കമുള്ള വസ്തുക്കൾ ബീച്ചിൽ ഉപേക്ഷിച്ചു മടങ്ങുകയാണ്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. അതു മാത്രമല്ല സീസണിൽ ഗതാഗത പ്രശ്നവും രൂക്ഷമാകും. പല വിനോദസഞ്ചാരികളും മാന്യതയില്ലാതെ പെരുമാറുന്നുവെന്നും പരാതികളുണ്ട്. ഗ്രാമം വൃത്തിയായി സൂക്ഷിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ കൂടുതൽ സഞ്ചാരികളേ ഇങ്ങോട്ട് ആകർഷിക്കാൻ കഴിയൂ എന്ന് നാട്ടുകാർ പറയുന്നു. ഈ നിയന്ത്രണം ഗോവയിലെ സ്ഥിരം താമസക്കാർക്ക് ഉണ്ടായിരിക്കില്ല.

Trending

No stories found.

Latest News

No stories found.