ഇനി അച്ചാറിനു തേങ്ങക്കൊത്തും

അച്ചാറിടാൻ തേങ്ങാക്കൊത്ത് അടിപൊളിയാണെന്ന് എത്രപേർക്കറിയാം?
Coconut pickle
Coconut pickleRepresentative image
Updated on

റീന വർഗീസ് കണ്ണിമല

തേങ്ങയും തെങ്ങുമില്ലാത്തൊരു കാര്യവുമില്ല മലയാളിക്ക്. പക്ഷേ, തേങ്ങ അച്ചാറിനും അടിപൊളിയാണെന്ന് എത്ര പേർക്കറിയാം? ഇന്നിതാ തേങ്ങക്കൊത്തു കൊണ്ട് ഒരു വ്യത്യസ്തമായ അച്ചാർ. അതേ തേങ്ങക്കൊത്ത് അച്ചാർ!

ചേരുവകൾ:

തേങ്ങക്കൊത്ത് -ഒരു കപ്പ് (250 ഗ്രാം)

കശ്മീരി മുളകു പൊടി-3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി -ഒരുടീസ്പൂൺ

ഉലുവ പ്പൊടി-ഒരുടീസ്പൂൺ

കായം-ഒരുടീസ്പൂൺ

ഉപ്പ്-വിനാഗിരി - പാകത്തിന്

കടുക്-ഒരു ടീസ്പൂൺ

കറിവേപ്പില- രണ്ടു തണ്ട്

നല്ലെണ്ണ നാലു ടേബിൾ സ്പൂൺ

വെളുത്തുള്ളി-ഒരു കുടം

ഇഞ്ചി-ഒരു കഷണം

പാചക വിധി:

ആദ്യം കടുകു മൂപ്പിക്കുക.അതിലേക്ക് കറിവേപ്പിലയും ചേർത്ത് വഴറ്റുക.അതു വഴന്നു വരുമ്പോൾ കഴുകി നുറുക്കി വച്ചിരിക്കുന്ന തേങ്ങക്കൊത്ത് പാകത്തിന് ഉപ്പും ഇട്ടു വഴറ്റിയെടുത്തു മാറ്റി വയ്ക്കുക.വല്ലാതെ വറുത്തു പോകരുത്. ഇനി വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റാം.അതു വഴന്നു വരുമ്പോൾ അതിലേക്ക് മുളകു പൊടി ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക.ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന തേങ്ങക്കൊത്ത് കൂട്ട് ചേർത്ത് ഒരു മിനിറ്റ് മൂടി വച്ച് വേവിക്കുക.ആവശ്യമെങ്കിൽ അൽപം തിളപ്പിച്ചാറിയ വെള്ളം ചേർക്കാം.വെന്തു വരുമ്പോൾ വിനാഗിരി കൂടി പാകത്തിനു ചേർത്ത് ഇറക്കാറാകുമ്പോൾ കായപ്പൊടിയും ഉലുവപ്പൊടിയും ചേർത്ത് ഇളക്കി മൂടി വച്ച് ഇറക്കുക.പത്തു മിനിറ്റു കഴിഞ്ഞ് മാത്രം മൂടി തുറക്കുക.ഈ അച്ചാറിന് കരിക്കു പാകം കഴിഞ്ഞ ഇളവൻ തേങ്ങയാണ് നല്ലത്.അധികം മൂത്ത തേങ്ങ അച്ചാറിട്ടാൽ അത്ര രുചിയുണ്ടാവില്ല. വ്യത്യസ്തമായ ഈ തേങ്ങക്കൊത്ത് അച്ചാറുണ്ടെങ്കിൽ ചൊറുണ്ണാൻ വേറൊന്നും വേണ്ട...

< | 1 | 2 | 3 | 4 | 5 | 6 | >

Trending

No stories found.

Latest News

No stories found.