സൈക്കിൾ അഗർബത്തി: പ്രാർഥനകൾക്കു കൂട്ടായി 75 വർഷങ്ങൾ

''പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ'' എന്ന അതിപ്രശസ്തമായ പരസ്യവാചകം വരും മുൻപേ തന്നെ ഇന്ത്യക്കാരുടെ, വിശേഷിച്ച മലയാളികളുടെ പ്രിയപ്പെട്ട അഗർബത്തി ബ്രാൻഡ്

കൊച്ചി: ''പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ'' എന്ന അതിപ്രശസ്തമായ പരസ്യവാചകം വരും മുൻപേ തന്നെ ഇന്ത്യക്കാരുടെ, വിശേഷിച്ച മലയാളികളുടെ പ്രിയപ്പെട്ട അഗർബത്തി ബ്രാൻഡാണ് സൈക്കിൾ പ്യുവർ അഗർബത്തി. സാമ്പ്രാണിയെന്നും ചന്ദനത്തിരിയെന്നുമെല്ലാം പേരിട്ട് വിളിച്ചിട്ടും, പല ബ്രാൻഡുകളിൽ വിറ്റിട്ടും, പ്രാർഥനാവേളയിൽ സൈക്കിൾ മുദ്രയുള്ള, ചുവപ്പും മഞ്ഞയും നിറത്തിലുള്ള ആ സാമ്പ്രാണി പായ്ക്കറ്റിനോടുള്ള ആകർഷം ഒന്നു വേറെ തന്നെ.

പഴമയുടെ പൈതൃകത്തിലൂടെയാണ് മുന്‍നിര അഗര്‍ബത്തി നിര്‍മാതാക്കളായി എന്‍. രംഗറാവു ആൻഡ് സണ്‍സ് മാറുന്നത്. 1948ല്‍ സ്ഥാപിതമായ അഗര്‍ബത്തി എഴുപത്തഞ്ച് വയസിന്‍റെ നിറവിലാണിപ്പോൾ. ലോകമെമ്പാടുമുള്ള ദശലക്ഷം ഭക്തരുടെ പ്രാർഥനകൾക്കു കൂട്ടായി സൈക്കിൾ ബ്രാൻഡ് നിറഞ്ഞു നിൽക്കുന്നു, പ്രാർഥിക്കാനുള്ള കാരണങ്ങൾ എന്തുതന്നെയായാലും.

ഏഴ് പതിറ്റാണ്ടുകളായി ലിയ ബ്രാന്‍ഡിന് കീഴിലുള്ള എയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഐറിസ് ഹോം ഫ്രാഗ്രന്‍സിലൂടെയുള്ള ഭവന സുഗന്ധ ദ്രവ്യങ്ങള്‍, നെസോയ്ക്ക് കീഴിലുള്ള ഫ്‌ളോറൽ എക്‌സ്ട്രാക്റ്റുകള്‍, രംഗ്‌സണ്‍സ് ടെക്‌നോളജീസ് വഴിയുള്ള പ്രൊഡക്ട് ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളിലേക്കും സൈക്കിൾ പ്യുവര്‍ അഗര്‍ബത്തി വികസിച്ചു. കൂടാതെ കസ്റ്റമൈസ് ചെയ്ത ധൂപക്കൂട്ടുകള്‍ മുതല്‍ സമ്പൂര്‍ണ പൂജാ കിറ്റുകള്‍ വരെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ക്ലൂസീവ് വെബ് സൈറ്റ്, ഇ-കൊമേഴ്‌സ്, ക്വിക്ക് - കൊമേഴ്‌സ് എന്നിവയും ബ്രാന്‍ഡ് ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളുടെ ശാക്തീകരണത്തിനും കമ്പനി മുന്‍തൂക്കം നല്‍കുന്നു. ജീവനക്കാരിൽ 80 ശതമാനവും സ്ത്രീകളാണ്. യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനം, ജീവനക്കാരുടെ കുടുംബങ്ങൾക്ക് സ്കോളർഷിപ്പ്, ശാരീരിക വൈകല്യമുള്ളവരുടെ സംരക്ഷണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കമ്പനി സജീവം.

പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്‍റെ ഭാഗമായി 2026ഓടെ പരിസ്ഥിതി സൗഹൃദ പാക്കേജിങ് മെറ്റീരിയലുകളിലേക്കു മാറാനുള്ള ശ്രമത്തിലാണെന്ന് സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി എംഡി അര്‍ജുന്‍ രംഗ പറഞ്ഞു. മൈസൂരു ആസ്ഥാനമായുള്ള എന്‍ആര്‍ആര്‍എസ്, എൻ. രംഗറാവു ആണ് സ്ഥാപിച്ചത്. എന്‍ആര്‍ ഗ്രൂപ്പ് അഗര്‍ബത്തി മുതല്‍ എയ്‌റോസ്‌പെസ് വരെ വളര്‍ന്നു. എന്‍ആര്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്നത് രംഗ കുടുംബത്തിലെ മൂന്നാം തലമുറയാണ്.

Trending

No stories found.

More Videos

No stories found.