മനുഷ്യനിപ്പോഴും കുരങ്ങൻ തന്നെയോ!

പരിണാമത്തെ കുറിച്ച് എന്തും ചോദിക്കാം: എസൻസ് ഗ്ലോബൽ 'ജീനോൺ' ഒക്ടോബർ 12ന് കോഴിക്കോട്ട്
മനുഷ്യനിപ്പോഴും കുരങ്ങൻ തന്നെയോ! Debate on theory of evolution
മനുഷ്യനിപ്പോഴും കുരങ്ങൻ തന്നെയോ!
Updated on

പരിണാമ സിദ്ധാന്തം ശരിയാണെങ്കിൽ, എന്തുകൊണ്ടാണ് ഇപ്പോഴുള്ള കുരങ്ങന്മാർ പരിണമിച്ച് മനുഷ്യർ ആകാത്തത് എന്നൊരു സംശയം സൃഷ്ടിവാദികൾ സ്ഥിരമായി ഉയർത്താറുണ്ട്. ഈ ചോദ്യത്തിനു ശാസ്ത്രപ്രചാരകനായ ചന്ദ്രശേഖർ രമേശിനു കൃത്യമായ മറുപടിയുമുണ്ട്. മലയാളികളെ സംബന്ധിച്ച്, നമ്മൾ കാണുന്ന നാട്ടു കുരങ്ങന്മാർ മുതൽ പലതരത്തിലുള്ള കുരങ്ങുകളുണ്ട്. പരിണാമ സിദ്ധാന്ത പ്രകാരമുള്ള നമ്മുടെ പൂർവികർ ഇവരല്ല എന്നതാണ് വസ്തുത.

നാട്ടു കുരങ്ങിനെ (bonnet macaque) കണ്ടാണ് പലയാളുകളും ഈ കുരങ്ങന്മാർ എന്താ പരിണമിക്കാത്തതെന്ന് ചോദിക്കുന്നത്. ചിമ്പാൻസിയും മനുഷ്യനും തമ്മിൽ ബന്ധമുണ്ട്. നമ്മൾ കുരങ്ങന്മാരാണോ എന്ന് ചോദിച്ചാൽ തീർച്ചയായും മനുഷ്യൻ ഇപ്പോഴും കുരങ്ങന്മാർ തന്നെയാണ്. Primates എന്ന ഓർഡറിൽ വരുന്ന ആഫ്രിക്കൻ ഏപ്സ് വിഭാഗത്തിൽപ്പെടുന്ന നമ്മൾ ആ അർഥത്തിൽ കുരങ്ങന്മാർ തന്നെയാണ്. അല്ലാതെ നമ്മൾ സ്ഥിരം കാണുന്ന നാട്ടുകുരങ്ങന്മാരെ നോക്കിയല്ല മനുഷ്യൻ കുരങ്ങനാണോ എന്ന ചോദ്യം ചോദിക്കേണ്ടതെന്നാണ് ചന്ദ്രശേഖർ രമേശ് പറയുന്നത്.

ശാസ്ത്ര സ്വതന്ത്രചിന്ത സംഘടന എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന പരിണാമ സിദ്ധാന്തം ചർച്ചയാകുന്ന പൊതു സംവാദ പരിപാടി 'ജീനോൺ' ഇത്തരം കാര്യങ്ങളിൽ വിപുലമായ സംവാദത്തിനുള്ള വേദിയാകും. ഒക്ടോബർ 12ന് കോഴിക്കോട്ടാണ് പരിപാടി. എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന നാസ്തിക സമ്മേളനം ലിറ്റ്മസ്'24 ലാണ് ജീനോൺ ഉൾപ്പെടുക.

എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി, എങ്ങനെ ജീവനുണ്ടായി, എങ്ങനെ മനുഷ്യരുണ്ടായി എന്നതൊക്കെ ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും നിഗൂഢമായി തോന്നുന്ന കാര്യങ്ങളാണ്. ശാസ്ത്രത്തിന്‍റെ പിൻബലമില്ലാതെ ഇത്തരം കാര്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ, സൃഷ്ടിവാദവും ദൈവവാദവും ജനിക്കും, എല്ലാത്തിനും പിന്നിലുമൊരു കാരണമുണ്ടെന്ന വിശ്വസവും ശക്തമാകും. എന്നാൽ, പരിണാമം പഠിച്ചാൽ സ‍ൃഷ്ടിവാദത്തെ നിരാകരിക്കാനാവുമെന്നും, ദൈവം അപ്രസക്തമാകുമെന്നുമാണ് സംഘാടകരുടെ പക്ഷം.

''പരിണാമ ശാസ്ത്രം (Theory of Evolution) മനസ്സിലാക്കിയാൽ, പ്രകൃതിയിലെ ജീവജാലങ്ങളെ പോലെ തന്നെ ഒരാൾ മാത്രമാണ് മനുഷ്യൻ എന്നും അവന്‍റെ പരിണാമത്തിൽ ഒരു ഘട്ടത്തിലും ദൈവത്തിന് സ്ഥാനമില്ലെന്നും മനസിലാകും'', ജീനോൺ പരിപാടിയുടെ പാനലിസ്റ്റായ ചന്ദ്രശേഖർ രമേശ് പറയുന്നു. മറ്റേത് ജീവജാലങ്ങളെ പോലെ തന്നെയും ബാഹ്യ ശക്തികളുടെ ഇടപെടൽ ഒന്നും തന്നെ മനുഷ്യന്‍റെ പരിണാമത്തിൽ ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹത്തിന്‍റെ വാദം.

ചന്ദ്രശേഖർ രമേശ്, ദിലീപ് മാമ്പള്ളിൽ, പ്രവീൺ ഗോപിനാഥ്, ടി.ആർ. ആനന്ദ്.
ചന്ദ്രശേഖർ രമേശ്, ദിലീപ് മാമ്പള്ളിൽ, പ്രവീൺ ഗോപിനാഥ്, ടി.ആർ. ആനന്ദ്.

ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പറ്റുന്നതിനേക്കാൾ മുകളിലാണ് ഇതിനുള്ള ഉത്തരങ്ങൾ. പരിമിതമായ അറിവുകൾ വെച്ച് ഇവയൊക്കെ ആരെങ്കിലും സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞ് തടി തപ്പുകയാണ് മതങ്ങളെന്നും അദ്ദേഹം പറയുന്നു.

ചന്ദ്രശേഖർ രമേശിനെ കൂടാതെ, ഡോക്ടർ ദിലീപ് മമ്പള്ളിൽ, ഡോക്ടർ പ്രവീൺ ഗോപിനാഥ് എന്നിവരാണ് പാനലിസ്റ്റുകൾ. മോഡറേറ്ററായി ടി.ആർ. ആനന്ദും എത്തും. പൊതു സംവാദ പരിപാടിയിൽ പാനലിസ്റ്റുകളോട് ആർക്കും നേരിട്ട് സംശയങ്ങൾ ചോദിക്കാം. മികച്ച ചോദ്യത്തിന് 5000 രൂപ സമ്മാനത്തുകയും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.