പുതുവർഷത്തെ വരവേൽക്കൻ ദുബായ് ഒരുങ്ങിത്തുടങ്ങി

അസാധാരണമായ കോംബിനേഷൻ കൊണ്ട് വർഷാന്ത്യ സായാഹ്നവും രാത്രിയും അവിസ്മരണീയമാക്കാൻ ദുബായിൽ ഒരുക്കങ്ങൾ തുടങ്ങി
അസാധാരണമായ കോംബിനേഷൻ കൊണ്ട് വർഷാന്ത്യ സായാഹ്നവും രാത്രിയും അവിസ്മരണീയമാക്കാൻ ദുബായിൽ ഒരുക്കങ്ങൾ തുടങ്ങി Dubai gears up for new year
പുതുവർഷത്തെ വരവേൽക്കൻ ദുബായ് ഒരുങ്ങിത്തുടങ്ങി
Updated on

പുതുവർഷ തലേന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ദുബായ് ബുർജ് ഖലീഫയിൽ ഒരുക്കുന്ന സംഗീത-ദൃശ്യ വിരുന്നും കരിമരുന്ന് പ്രയോഗവും തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ കഴിയുന്നത് എത്ര ആഹ്ളാദകരമായ അനുഭവമായിരിക്കും.ലോകോത്തര നിലവാരമുള്ള സംഗീത, നൃത്ത പരിപാടികളും,'ക്ലാസിക്' കരിമരുന്ന് പ്രയോഗവും ആഗോള രുചി വൈവിധ്യത്തിന്‍റെ പരിച്ഛേദവും ചേർന്നുള്ള അസാധാരണമായ കോംബിനേഷൻ കൊണ്ട് വർഷാന്ത്യ സായാഹ്നവും രാത്രിയും അവിസ്മരണീയമാക്കാൻ ദുബായിൽ ഒരുക്കങ്ങൾ തുടങ്ങി.

ഡിസംബർ 31 ന് ബുർജ് പാർക്കിലെ ഏറ്റവും മികച്ച കാഴ്ച്ച സാധ്യതയുള്ള ഇടങ്ങളിൽ ഇരുന്ന് ആഘോഷങ്ങൾ ആസ്വദിക്കണമെങ്കിൽ മുതിർന്നവർക്ക് 580 ദിർഹവും, 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 370 ദിർഹവുമായിരിക്കും ടിക്കറ്റ് നിരക്കെന്ന് ഇമാർ അധികൃതർ അറിയിച്ചു. ടിക്കറ്റിനൊപ്പം ഭക്ഷ്യ-പാനീയ വൗച്ചറും ലഭിക്കും.

കഴിഞ്ഞ വർഷമാണ് ബുർജ് പാർക്കിൽ പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയത്. പോയ വർഷം മുതിർന്നവർക്ക് 300 ദിർഹവും കുട്ടികൾക്ക് 150 ദിർഹവുമായിരുന്നു നിരക്ക്.

ഡൗൺ ടൗൺ ദുബായിലെ മറ്റിടങ്ങളിൽ നിന്ന് ബുർജ് ഖലീഫയിലെ കാഴ്ചകൾ സൗജന്യമായി ആസ്വദിക്കാമെന്ന് ഇമാർ അധികൃതർ അറിയിച്ചു.

ഡിസംബർ 3.30 ന് പരിപാടികൾ തുടങ്ങും. ഡി ജെ പ്രകടനം, തത്സമയ ബാൻഡ് സംഗീത പരിപാടി, കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.

ബുക്ക് ചെയ്യുന്നവർ ഡിസംബർ 26 നും 30 നുമിടയിൽ ബാഡ്‌ജുകൾ കൈപ്പറ്റണമെന്ന് ഇമാർ അറിയിച്ചു. ആദ്യം എത്തുന്നവർക്ക് മികച്ച ഇടങ്ങൾ ലഭിക്കും.

Trending

No stories found.

Latest News

No stories found.